MV Govindan | 'മൃഗശാലയെ കുറിച്ച് പറഞ്ഞപ്പോള്‍ എംവി ഗോവിന്ദന്റെ പ്രസംഗ സ്ഥലത്തേക്ക് ഇഴഞ്ഞെത്തി പാമ്പ് '; സദസിലുണ്ടായിരുന്നവര്‍ വിരണ്ടോടി, പലരും കസേരയില്‍നിന്നു മറിഞ്ഞുവീണു
Jul 31, 2023, 17:52 IST
തളിപ്പറമ്പ്: (www.kvartha.com) കരിമ്പം കില ഉപകേന്ദ്രത്തില്‍ മൃഗശാലയെ കുറിച്ചുള്ള സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്റെ പ്രസംഗത്തിനിടെ സദസ്സിലേക്ക് പാമ്പ് ഇഴഞ്ഞെത്തി. സംഭവം സ്ഥലത്ത് ഏറെനേരം പരിഭ്രാന്തി പരത്തി.
സ്ത്രീകള്‍ ഇരിക്കുന്ന സ്ഥലത്താണ് പാമ്പിനെ കണ്ടത്. ഇതോടെ ഇവിടെ ഉണ്ടായിരുന്നവര്‍ വിരണ്ടോടി. പലരും കസേരയില്‍നിന്നു മറിഞ്ഞുവീണു. ഒടുവില്‍ പാമ്പ് പുറത്തേയ്ക്കു പോയപ്പോഴാണ് രംഗം ശാന്തമായത്. ചേരയാണു ഇഴഞ്ഞെത്തിയതെന്നു പിന്നീട് തിരിച്ചറിയുകയും ചെയ്തു.
നാടുകാണിയില്‍ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച് ഗോവിന്ദന് പ്രസംഗിക്കുന്നതിനിടയിലാണ് പാമ്പ് സദസിലെത്തിയത്. പാമ്പ് വന്ന കാര്യം പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ തുടര്‍ പ്രസംഗം. കാട് മൂടിക്കിടക്കുന്ന പ്രദേശമായതിനാലാണ് ഇവിടെ ഇത്തരം സംഭവങ്ങളെന്നും അദ്ദേഹം സൂചിപ്പിച്ചു. കിലയില്‍ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Keywords: Snake arrived During Speech of MV Govindan at Kannur, Kannur, News, Snake, MV Govindan, CPM State Secretary, Politics, Women, Zoo, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.