SWISS-TOWER 24/07/2023

Snake | മദ്യപിച്ച് വഴിയില്‍ കിടന്നയാളുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി; ഓടിക്കയറിയ പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ രക്ഷകനായി; ദൃശ്യം വൈറൽ

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി റോഡരികില്‍ കിടന്നിരുന്ന മധ്യവയസ്‌കനെ പെട്രോള്‍ പമ്പു ജീവനക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തിയ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. രണ്ടു ദിവസം മുന്‍പാണ് സംഭവം. കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതയിലെ വളപട്ടണം ടോള്‍ ബൂതിന് സമീപം മദ്യപിച്ചു ബോധരഹിതനായി കിടന്നിരുന്ന വളപട്ടണം സ്വദേശിയായ മധ്യവയിസ്‌കന്റെ കഴുത്തിനാണ് പെരുമ്പാമ്പ് ചുറ്റിയത്.

Snake | മദ്യപിച്ച് വഴിയില്‍ കിടന്നയാളുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി; ഓടിക്കയറിയ പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ രക്ഷകനായി; ദൃശ്യം വൈറൽ

മദ്യലഹരിയിലായതിനാല്‍ ഇയാള്‍ ആദ്യം അറിഞ്ഞിരുന്നില്ലെങ്കിലും പിന്നീട് ശ്വാസം കിട്ടാതെയായപ്പോള്‍ ഞെട്ടുകയായിരുന്നു. ഉറക്കത്തില്‍ നിന്നും ഒരുവിധം എഴുന്നേറ്റ ഇയാള്‍ തൊട്ടടുത്തുളള വളപട്ടണം ടോള്‍ ബൂതിന് സമീപത്തുളള പെട്രോള്‍പമ്പിലേക്ക് ഒരുവിധം എത്തിപ്പെടുകയായിരുന്നു. ഇതുകണ്ട ലോറി ഡ്രൈവര്‍ പെട്രോള്‍ പമ്പുജീവനക്കാരനെ വിവരമറിയിക്കുകയും പാമ്പിന്റെ ഭാരം കൊണ്ടു തറയില്‍ വീണ ഇയാളുടെ കഴുത്തില്‍ നിന്നും പാമ്പിനെ സാഹസികമായി വേര്‍പ്പെടുത്തുകയുമായിരുന്നു. ഒടുവില്‍ പാമ്പ് ലോറിക്കടിയിലൂടെ ഇഴഞ്ഞ് കുറ്റിക്കാട്ടിലേക്ക് പോയി.
Aster mims 04/11/2022


പെരുമ്പാമ്പ് ചുറ്റിയ മധ്യവയസ്‌കന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വളപട്ടണം ടോള്‍ ബൂത് പരിസരത്ത് പെരുമ്പാമ്പിന്റെ ശല്യം വ്യാപകമാണെന്നും ഇവ വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കാറുണ്ടെന്നും കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് പോകുന്നത് അപകടഭീഷണിയിലുളള സാഹചര്യത്തിലാണെന്നും പൊതുപ്രവര്‍ത്തകനായ കെ സി സലീം പറഞ്ഞു. ഇക്കാര്യത്തില്‍ അധികൃതര്‍ ഇനിയും നടപടിയെടുത്തില്ലെങ്കില്‍ വന്‍ദുരന്തത്തിന് സാധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. വളപട്ടണം ടോള്‍ ബൂതിനടുത്തുളള കരിങ്കല്‍ കെട്ടിലെ കിണറിലാണ് പെരുമ്പാമ്പുകള്‍ പെരുകുന്നത്. അന്‍പതോളം പെരുമ്പാമ്പുകള്‍ ഇവിടെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Keywords: News, Kerala, Kannur, Snake, Viral Video, Snake around of drunk man lying on road.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia