ആത്മഹത്യാ ഭീഷണി മുഴക്കിയതിനാല്‍ സ്വപ്നയ്ക്ക് ജയിലില്‍ കനത്ത സുരക്ഷ; തങ്ങിയത് കൊലക്കേസ് പ്രതിക്കൊപ്പം; വനിതാ പൊലീസുകാര്‍ ഉറങ്ങാതെ കാത്തിരുന്നു; എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയേക്കും
Jul 13, 2020, 16:13 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 13.07.2020) സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐ എ കോടതി റിമാന്‍ഡ് ചെയ്ത സ്വപ്ന സുരേഷിന് കൂട്ട് കൊലക്കേസ് പ്രതി. തൃശൂര്‍ മിഷന് ക്വാര്‍ട്ടേഴ്സിലെ അമ്പിളിക്കല ക്വാറന്റൈന് കേന്ദ്രത്തില്‍ കഴിഞ്ഞദിവസം സ്വപ്ന കഴിഞ്ഞത് കൊലക്കേസിലെ പ്രതിയായ ശാശ്വതി പ്രമോദിന്റെ കൂടെ.
തൊഴിലന്വേഷിച്ച് എത്തിയ യുവാവിനെ അയ്യന്തോളിലെ ഫ് ളാറ്റില്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയ ശാശ്വതി പ്രമോദും കോവിഡ് നിരീക്ഷണത്തിലാണ്. 2016 മാര്‍ച്ചിലായിരുന്നു ശാശ്വതി ഉള്‍പ്പെട്ട കൊലപാതകം. തൃശൂര്‍ അഡിഷനല്‍ സെഷന്‍സ് കോടതിയാണ് കഴിഞ്ഞ ദിവസം ഇവര്‍ ഉള്‍പ്പടെ അഞ്ചു പേര് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
പിടിയിലാകുന്നതിനു മുന്‍പ് സ്വപ്ന ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നതിനാല്‍ കനത്ത സുരക്ഷയാണ് എന്‍ഐഎ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിതാ പൊലീസുകാര്‍ കഴിഞ്ഞദിവസം രാത്രി ഉറങ്ങാതെ കാവലിരിക്കുകയായിരുന്നു എന്നാണ് വിവരം. കോവിഡ് സെന്ററിന്റെ ചുമതലയുള്ള ജയില്‍ അധികൃതരും കടുത്ത ജാഗ്രതയിലായിരുന്നു.
തിങ്കളാഴ്ച രാവിലെ യാത്രയ്ക്കു തയാറായിരിക്കാന്‍ അധികൃതര്‍ സ്വപ്നയോട് ആവശ്യപ്പെട്ടിരുന്നു. വിയ്യൂര്‍ ജയിലിലാക്കാനുള്ള റിമാന്‍ഡ് പ്രതികളെയോ കുറ്റവാളികളെയോ കോവിഡ് നിരീക്ഷണത്തിനായി താമസിപ്പിക്കുന്ന സ്ഥലമാണ് അമ്പിളിക്കല ക്വാറന്റൈന് കേന്ദ്രം. സ്വപ്ന വരുന്നതുവരെ ഇവിടെ 22 പുരുഷ തടവുകാരും മൂന്ന് വനിതാ തടവുകാരുമാണ് ഉണ്ടായിരുന്നത്. ഇവിടെ താമസിപ്പിക്കുന്ന തടവുകാരുടെ കോവിഡ് പരിശോധനാ ഫലം വരുന്നതോടെ വിയ്യൂര്‍ ജയിലിലേക്ക് അയയ്ക്കുകയാണ് ചെയ്യാറുള്ളത്.
പ്രതികളുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാല്‍ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ ഐ എ അന്വേഷണ സംഘം പ്രത്യേക എന്‍ ഐ എ കോടതിയില്‍ തിങ്കളാഴ്ച തന്നെ ഹാജരാക്കി. ഇവരെ പത്ത് ദിവസം കസ്റ്റഡിയില്‍ നല്‍കണമെന്നാണ് എന്‍ ഐ എയുടെ ആവശ്യം.
അതിനിടെ ഫാസില്‍ ഫരീദിനായി വാറന്റ് പുറപ്പെടുവിക്കാനും അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ കോടതി ആവശ്യപ്പെട്ടതനുസരിച്ച് പ്രതികളുടെ കോവിഡ് പരിശോധന നടത്തിയിരുന്നു. ഇവരുടെ ഫലം നെഗറ്റീവ് ആയതോടെയാണ് ഉടന്‍ കസ്റ്റഡിയില്‍ ലഭിക്കാന്‍ എന്‍ ഐ എ ശ്രമം നടത്തിയത്.
രാജ്യസുരക്ഷയെ ബാധക്കുന്ന വലിയ ഗൂഢാലോചന എന്‍ ഐ എ സ്വര്‍ണക്കടത്ത് കേസില്‍ സംശയിക്കുന്നുണ്ട്. കൊണ്ടുവരുന്ന സ്വര്‍ണം എവിടേക്കാണ് കൊണ്ടുപോകുക എന്നും ആരെല്ലാമാണ് ഇതിന്റെ ഗുണഭോക്താക്കളെന്നും ചോദിച്ചറിയാനാണ് എന്‍ ഐ എയുടെ ശ്രമം. തീവ്രവാദ ബന്ധമുളളവരില്‍ ഈ സ്വര്‍ണം എത്തിയതായാണ് കരുതുന്നത്. സ്വര്‍ണകടത്ത് കേസില്‍ ഭീകര ബന്ധമുണ്ടോ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും സംശയമുണ്ട്.
നിലവില്‍ കേസിലെ ഒന്നാം പ്രതിയായ സരിത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. സരിതിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷം എന്‍ ഐ എയുടെ കസ്റ്റഡിയില്‍ എടുത്ത് കൂടുതല്‍ ചോദ്യം ചെയ്യാനാണ് എന്‍ ഐ എ ശ്രമിക്കുന്നത്. കസ്റ്റംസിന്റെ കസ്റ്റഡിയിലുളള കെ ടി റമീസിനെ 14 ദിവസത്തേക്ക് എറണാകുളം മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. കോവിഡ് പരിശോധനാ ഫലം വന്ന ശേഷം ഇയാളെ ജയിലിലേക്ക് കൊണ്ടുപോകും. സ്വര്‍ണകടത്ത് കേസില്‍ റമീസിനെയും സ്വപ്ന സുരേഷിനെയും കസ്റ്റംസ് പ്രതിചേര്‍ത്തു.
Keywords: Smuggling Case accused Swapna Suresh in quarantine with murder case, Kochi, News, NIA, Court, Accused, Smuggling, Remanded, Police, Protection, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.