Seized | 'വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വര്‍ണവുമായി കോഴിക്കോട് വിമാനത്താവളത്തില്‍ യുവതി പിടിയില്‍'
Mar 14, 2023, 13:52 IST
ADVERTISEMENT
കരിപ്പൂര്‍: (www.kvartha.com) വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വര്‍ണവുമായി കോഴിക്കോട് വിമാനത്താവളത്തില്‍ യുവതി പിടിയില്‍. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് യുവതിയെ പിടികൂടിയത്. കോഴിക്കോട് സ്വദേശി അസ്മാബീവി (32) ആണ് പിടിയിലായത്. എയര്‍ ഇന്‍ഡ്യ എക്സ് പ്രസ് വിമാനത്തില്‍ ദുബൈയില്നിന്നുമാണ് ഇവര്‍ എത്തിയത്.
ഡപ്യൂടി കമിഷണര്‍ ആനന്ദ് കുമാറിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ടിഎസ് ബാലകൃഷ്ണന്, അനൂപ് പൊന്നാരി, ജീസ് മാത്യു, ഏബ്രഹാം കോശി, ശാജന ഖുറേശി, വിമല്‍ കുമാര്‍, വിനോദ് കുമാര്‍, ഇന്‍സ്പെക്ടര്‍ കെപി ധന്യ, ഹെഡ് ഹവില്‍ദാര്‍മാരായ ടിഎ അലക്സ്, ലില്ലി തോമസ് എന്നിവരാണ് കള്ളക്കടത്ത് പിടികൂടിയത്.
Keywords: Smuggled gold worth Rs 99.68 lakhs seized from Karipur airport, Karipur Airport, Gold, Seized, Customs, Woman, Arrested, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

