കൊച്ചി: വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള സേവനങ്ങള്‍ മൊബൈലിലൂടെയും ഇന്റര്‍ നെറ്റിലൂടെയും ലഭ്യമാക്കുന്നതിനുള്ള സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതി 33 വില്ലേജുകളില്‍ നടപ്പാക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. വില്ലേജ് ഓഫീസുകളില്ലാത്ത 31 പഞ്ചായത്തുകളില്‍ പുതിയ വില്ലേജ് ഓഫീസുകള്‍ രൂപവത്കരിക്കും.
2015 ഓടെ ഭൂരഹിതരില്ലാത്ത നാടായി കേരളം മാറുന്നതിനുള്ള പദ്ധതികളാണ് റവന്യൂ വകുപ്പ് ആവിഷ്‌കരിക്കുന്നത്. രണ്ടരലക്ഷത്തോളം കുടുംബങ്ങളെ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. തീര്‍പാക്കാതെ കിടക്കുന്ന കേസുകള്‍ വേഗത്തിലാക്കി പരമാവധി മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. 2011 മെയ് മാസത്തിന് ശേഷം 34,072 ഭൂരഹിതര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ട്.
റീസര്‍വേ ആരംഭിച്ച 24 വില്ലേജുകളില്‍ 21 ലെയും ഫീല്‍ഡ് ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. റീസര്‍വേയുമായി ബന്ധപ്പെട്ട 2,31,676 പരാതികള്‍ പരിഹരിച്ചതായും അദ്ദേഹം അറിയിച്ചു. റീസര്‍വേ പൂര്‍ത്തിയാക്കിയ അഞ്ഞൂറ് വില്ലേജുകളില്‍ കൂടി പോക്കുവരവിന് ഓണ്‍ലൈന്‍ സമ്പ്രദായം കൊണ്ടുവരും. വില്ലേജ് ഓഫീസുകളെയും സബ് രജിസ്ട്രാര്‍ ഓഫീസുകളെയും ബന്ധിപ്പിച്ച് 17 വില്ലേജ് ഓഫീസുകളില്‍ പോക്കുവരവിന് ഓണ്‍ലൈന്‍ സമ്പ്രദായം ഏര്‍പെടുത്തിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ വില്ലേജ് ഓഫീസുകളുടെ സേവനം ഇത്തരത്തില്‍ നവീകരിക്കുന്നത്.
Keywords: Kochi, Adoor Prakash, Minister, Kerala, Village Office, Land, Government, Case, Online, Mobile, Internet, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.