പോലീസുകാര്‍ ഉറങ്ങി; എസ്.പി. സ്‌റ്റേഷനില്‍ കയറി മോഷ്ടിച്ചത് അറിഞ്ഞില്ല

 


ADVERTISEMENT

പാലക്കാട്: (www.kvartha.com 22.05.2016) ജില്ലാ പോലീസ് മേധാവി രാത്രികാല പരിശോധനയ്ക്ക് എത്തിയപ്പോള്‍ പോലീസുകാര്‍ സുഖനിദ്രയില്‍. ആരെയും വിളിച്ചുണര്‍ത്താതെ സ്‌റ്റേഷനില്‍ മോഷണവും നടത്തി എസ്.പി. മടങ്ങി. പിറ്റേന്ന് രാവിലെ ജില്ലാ പോലീസ് ഓഫീസില്‍നിന്നു വിളിച്ചറിയിച്ചപ്പോഴാണ് മോഷണവിവരം പോലീസുകാര്‍ അറിയുന്നത്.

പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ പോലീസ് സ്‌റ്റേഷനിലാണ് മോഷണം നടത്തിയത്. രാത്രി 12നും പുലര്‍ച്ചെ രണ്ടിനും ഇടയില്‍ അപ്രതീക്ഷിത പരിശോധനയ്ക്കായി ജില്ലാ പോലീസ് മേധാവി എത്തുമ്പോള്‍ ജി.ഡി ചാര്‍ജുള്ള സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പാറാവുകാരനും ഉള്‍പ്പെടെ നാലുപോലീസുകാരും സുഖനിദ്രയിലായിരുന്നു.

ആരെയും വിളിച്ചുണര്‍ത്താതെ സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന കൈവിലങ്ങും സേര്‍ച്ച് ലൈറ്റും എടുത്ത് പോലീസ് മേധാവി സ്ഥലംവിട്ടു. സ്‌റ്റേഷന് പുറത്തു താക്കോല്‍ മാറ്റാതെ പാര്‍ക്ക് ചെയ്ത ഡിപ്പാര്‍ട്ടുമെന്റ് വക ബൈക്കും കൂടെ ഉണ്ടായിരുന്ന പോലീസുകാരനെ കൊണ്ട് എടുപ്പിച്ചാണ് എസ്.പി. മടങ്ങിയത്.

രാവിലെ ജില്ലാ പോലീസ് ഓഫീസില്‍നിന്നു വിവരം അറിയിച്ചപ്പോഴാണു ഇവര്‍ കാര്യങ്ങളറിയുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.സി.പി.ഒയെയും മൂന്ന് പോലീസുകാരെയും ജില്ലാ പോലീസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി താക്കീതു നല്‍കി വിട്ടയച്ചു.

പോലീസുകാര്‍ ഉറങ്ങി; എസ്.പി. സ്‌റ്റേഷനില്‍ കയറി മോഷ്ടിച്ചത് അറിഞ്ഞില്ല

Keywords: Kerala, Palakkad, Police, Theft, SP, Police Station, Sleep.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia