വീട് നിര്‍മാണ ജോലിക്കിടെ സ്ലാബ് തകര്‍ന്നുവീണ് അപകടം; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മലപ്പുറം: (www.kvartha.com 26.08.2021) വീടിന്റെ രണ്ടാം നിലയില്‍ ജോലി ചെയ്യവേ സ്ലാബ് തകര്‍ന്നുവീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. വണ്ടൂര്‍ തിരുവാലി കോട്ടോലയിലാണ് ദാരുണസംഭവം. മുര്‍ഷിദാബാദ് സ്വദേശിയായ സമീര്‍ (26 )ആണ് മരിച്ചത്. വീട് നിര്‍മാണ ജോലിക്കിടെയാണ് അപകടം സംഭവിച്ചത്.
Aster mims 04/11/2022

ബുധനാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു കോട്ടോല സ്വദേശിക്ക് വേണ്ടി നിര്‍മാണം പുരോഗമിച്ചിരുന്ന വീടിന്റെ രണ്ടാം നിലയില്‍ ജോലി ചെയ്യവേ അപകടമുണ്ടായത്. ചുമര്‍ തേക്കുന്ന ജോലിക്കിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ നിന്ന സ്ലാബ് തകര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് യുവാവിനെ ഉടന്‍തന്നെ പുറത്തെടുത്തെങ്കിലും സംഭവസ്ഥലത്ത് വച്ച് തന്നെ സമീര്‍ മരിച്ചു. 

വീട് നിര്‍മാണ ജോലിക്കിടെ സ്ലാബ് തകര്‍ന്നുവീണ് അപകടം; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം


കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന കൊല്‍കത്ത സ്വദേശി സാബിറി (33)നെയാണ് സാരമായ പരുക്കുകളോടെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Keywords:  News, Kerala, State, Malappuram, Accidental Death, Accident, Death, Building Collapse, Hospital, Injured, Slab collapses during house construction; Migrant worker died in Wandoor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia