തീവ്രവാദികള്‍ മതസംഘടനകളില്‍ കയറിക്കൂടാതിരിക്കാന്‍ പ്രചാരണം നടത്തിയവരാണ് കേരളത്തിലെ മുസ്ലിം സംഘടനകളെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തില്‍ തീവ്രവാദത്തിന് അനുകൂലമായ സാഹചര്യമുണ്ടായിരുന്ന കാലത്ത് സമൂഹത്തില്‍ ജാഗ്രത ഉണര്‍ത്തിയതും മതസംഘടനകളായിരുന്നു. എല്ലാത്തിനെയും രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണേണ്ടതില്ല. സമന്വയിക്കുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാസര്‍ ഫൈസി കൂടത്തായി കുറ്റപത്ര സമര്‍പ്പണം നടത്തി. കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി കെ. ബാബു, നിയമസഭാ ചീഫ്വിപ്പ് പി.സി. ജോര്‍ജ്, സി.പി.ഐ പ്രതിനിധി പി. രാമചന്ദ്രന്‍, ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, ഹമീദ് ഫൈസി അമ്പലക്കടവ്, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണമ്പള്ളി മുഹമ്മദ് ഫൈസി സ്വാഗതവും അയ്യൂബ് കുളിമാട് നന്ദിയും പറഞ്ഞു.
Keywords: SKSSF, Kerala, Vimojana Yathra, Minister P.K Kunhali Kutty.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.