Drowned | സുഹൃത്തുക്കളോടൊപ്പം നീന്തല്‍ പഠിക്കുന്നതിനിടയില്‍ 6-ാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
May 13, 2023, 17:56 IST
ADVERTISEMENT
ഇടുക്കി: (www.kvartha.com) നെടുങ്കണ്ടത്ത് കൂട്ടുകാരുമൊത്ത് നീന്തല്‍ പഠിക്കുന്നതിനിടയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. പാറത്തോട് മേട്ടകില്‍ സൂര്യാ ഭവനില്‍ ശെന്തില്‍-മഹാലക്ഷ്മി ദമ്പതികളുടെ മകന്‍ ഹാര്‍വിന്‍ (13) ആണ് മരിച്ചത്. രാവിലെ 11.15 ഓടെയാണ് അപകടം.
മേട്ടകിയിലെ അണക്കെട്ടില്‍ സഹോദരി ഹര്‍ഷിനി അടങ്ങുന്ന സുഹൃത്തുക്കളോടൊപ്പം നീന്തല്‍ പഠിക്കാനാണ് ഹാര്‍വിന്‍ എത്തിയത്. അരയില്‍ കയര്‍ കെട്ടിയാണ് ഹാര്‍വിന്‍ അണക്കെട്ടില്‍ ഇറങ്ങിയത്. നീന്തുന്നതിനിടെ കുട്ടി മുങ്ങിപ്പോകുകയായിരുന്നു.
കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഹാര്‍വിനെ കരയ്ക്ക് എത്തിച്ചത്. ഉടന്‍ തന്നെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: News, Kerala-News, Kerala, Regional-News, Drowned, News-Malayalam, Sixth standard student drowned while learning swimming with friends.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

