Drowned | സുഹൃത്തുക്കളോടൊപ്പം നീന്തല്‍ പഠിക്കുന്നതിനിടയില്‍ 6-ാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

 


ഇടുക്കി: (www.kvartha.com) നെടുങ്കണ്ടത്ത് കൂട്ടുകാരുമൊത്ത് നീന്തല്‍ പഠിക്കുന്നതിനിടയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. പാറത്തോട് മേട്ടകില്‍ സൂര്യാ ഭവനില്‍ ശെന്തില്‍-മഹാലക്ഷ്മി ദമ്പതികളുടെ മകന്‍ ഹാര്‍വിന്‍ (13) ആണ് മരിച്ചത്. രാവിലെ 11.15 ഓടെയാണ് അപകടം. 

മേട്ടകിയിലെ അണക്കെട്ടില്‍ സഹോദരി ഹര്‍ഷിനി അടങ്ങുന്ന സുഹൃത്തുക്കളോടൊപ്പം നീന്തല്‍ പഠിക്കാനാണ് ഹാര്‍വിന്‍ എത്തിയത്. അരയില്‍ കയര്‍ കെട്ടിയാണ് ഹാര്‍വിന്‍ അണക്കെട്ടില്‍ ഇറങ്ങിയത്. നീന്തുന്നതിനിടെ കുട്ടി മുങ്ങിപ്പോകുകയായിരുന്നു. 

കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഹാര്‍വിനെ കരയ്ക്ക് എത്തിച്ചത്. ഉടന്‍ തന്നെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. 

Drowned | സുഹൃത്തുക്കളോടൊപ്പം നീന്തല്‍ പഠിക്കുന്നതിനിടയില്‍ 6-ാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു


Keywords:  News, Kerala-News, Kerala, Regional-News, Drowned, News-Malayalam, Sixth standard student drowned while learning swimming with friends.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia