താമസസ്ഥലത്ത് ആറാം ക്ലാസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നു; മാതാവ് കസ്റ്റഡിയില്‍

 


കോട്ടയം: (www.kvartha.com 21.11.2019) ഉഴവൂരില്‍ ആറാം ക്ലാസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കാനത്തില്‍ എം.ജി കൊച്ചുരാമന്റെ (കുഞ്ഞപ്പന്‍) മകള്‍ സൂര്യ രാമനെയാണ് (11) കഴുത്തില്‍ തോര്‍ത്ത് ചുറ്റിയ നിലയില്‍ വാടക വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച അമ്മ സാലിയെ കുറവിലങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് വിവരം പുറത്തറിയുന്നത്. സാലിയ്ക്ക് വയ്യാത്തത് കൊണ്ട് മകളോട് സ്‌കൂളില്‍ പോകേണ്ടെന്ന് പറഞ്ഞതായി മകന്‍ പറയുന്നു. വൈകീട്ട് അഞ്ചോടെ സ്‌കൂള്‍ വിട്ടു വന്നപ്പോള്‍ മകനെ വീട്ടില്‍ കയറ്റാന്‍ സാലി വിസമ്മതിച്ചതിനെ തുടര്‍ന്ന് കുട്ടി വീട്ടുടമസ്ഥന്റെ അടുത്തെത്തി വിവരം പറഞ്ഞു. അദ്ദേഹം അറിയിച്ചതനുസരിച്ച് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ടി സുരേഷ് വീട്ടിലെത്തിയപ്പോള്‍ വാതില്‍പ്പടിയിലിരിക്കുകയായിരുന്ന സാലി താന്‍ മകളെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തുകയായിരുന്നു.

താമസസ്ഥലത്ത് ആറാം ക്ലാസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നു; മാതാവ് കസ്റ്റഡിയില്‍

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഴുത്തില്‍ തോര്‍ത്ത് ചുറ്റിയ നിലയില്‍ കട്ടിലില്‍ കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു.

പാലാ രാമപുരം നെച്ചിപ്പുഴൂര്‍ സ്വദേശികളായ ഈ കുടുംബം വര്‍ഷങ്ങളായി ഉഴവൂര്‍ കരുനെച്ചി ഭാഗത്ത് ലോഡ്ജില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ്. അരീക്കര എസ് എന്‍ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ച സൂര്യ. സഹോദരന്‍ സ്വരൂപ് എഴാം ക്ലാസ് വിദ്യാര്‍ത്ഥി. കുഞ്ഞപ്പന്‍ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ്.

മാനസികാസ്വാസ്ഥ്യത്തിന് സാലി ചികിത്സ തേടിയിട്ടുളളതായി കുറവിലങ്ങാട് പോലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Kottayam, Step Mother, Daughter, Police, Custody, hospital, Medical College, Student, Sixth Graders Strangled to Death in the Residence; In Custody of the Mother
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia