Obituary | ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ആറുവയസ്സുകാരന്‍ കുളത്തില്‍ വീണ് മുങ്ങി മരിച്ചു
പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പില്‍ ശിഹാബിന്റെയും ശാഹിദയുടെയും മകനാണ്.
മരണത്തില്‍ അനുശോചിച്ച് വെള്ളിയാഴ്ച സ്‌കൂളിന് അവധി നല്‍കി
തിരൂര്‍: (KVARTHA) ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ആറുവയസ്സുകാരന്‍ കുളത്തില്‍ വീണ് മുങ്ങി മരിച്ചു. താഴെപ്പാലം ഫാത്വിമ മാതാ ഇംഗ്ലീഷ് മീഡിയം എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി എംവി മുഹമ്മദ് ശെഹ്‌സിന്‍ (6) ആണ് മരിച്ചത്. ബിപി അങ്ങാടി കോട്ടത്തറ പഞ്ചായത്ത് കുളത്തില്‍ കഴിഞ്ഞദിവസമാണ് അപകടം സംഭവിച്ചത്.
പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പില്‍ ശിഹാബിന്റെയും ശാഹിദയുടെയും മകനാണ്. അവധി ദിവസമായതിനാല്‍ കോട്ടത്തറയിലെ ഉമ്മയുടെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ശെഹസിന്‍. ശെഹ്‌സിന്റെ മരണത്തില്‍ അനുശോചിച്ച് വെള്ളിയാഴ്ച ഫാത്വിമ മാതാ എല്‍പി സ്‌കൂളിന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
#childdrowning #tragedy #kerala #localnews #RIP