SWISS-TOWER 24/07/2023

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 6 വയസുകാരന്‍ മരിച്ചു; മാതാപിതാക്കള്‍ പരിക്കുകളോടെ ആശുപത്രിയില്‍

 


ADVERTISEMENT

മുണ്ടക്കയം: (www.kvartha.com 30.11.2020) കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് വയസുകാരന്‍ മരിച്ചു. മുണ്ടക്കയം പുലിക്കുന്ന് സ്വദേശികളായ ആഞ്ഞിലിമൂട്ടില്‍ സംഗീത്-അനുമോള്‍ ദമ്പതികളുടെ മകനായ സഞ്ജയ് (6) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ മുണ്ടക്കയം പൈങ്ങണയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 6 വയസുകാരന്‍ മരിച്ചു; മാതാപിതാക്കള്‍ പരിക്കുകളോടെ ആശുപത്രിയില്‍
Aster mims 04/11/2022
എതിര്‍ ദിശകളില്‍ നിന്ന് വന്ന കാറും ബൈക്കും തമ്മില്‍ കൂടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സഞ്ജയ് അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ സംഗീത്, അനുമോള്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സഞ്ജയുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords:  Six year old child died in accident at Mundakkayam, Kottayam, News, Accidental Death, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia