Siddique Kappan | യുപിയില്‍ ജയില്‍ മോചിതനായ സിദ്ദീഖ് കാപ്പന്‍ കേരളത്തിലെത്തി; സ്വീകരിച്ച് കുടുംബാംഗങ്ങള്‍
Mar 14, 2023, 10:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) യുപിയില്‍ ജയില്‍ മോചിതനായി ആറ് ആഴ്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ കേരളത്തിലെത്തി. തിങ്കളാഴ്ച രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സിദ്ദിഖ് കാപ്പനെ കുടുംബാംഗങ്ങള്‍ പോയി സ്വീകരിച്ചു. ഭാര്യ റൈഹാനത്ത് കാപ്പനും ചില മാധ്യമപ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് സിദ്ദീഖ് കാപ്പന്‍ കേരളത്തില്‍ എത്തിയത്.
കൂടെ നിന്നവരോട് ഒരുപാട് നന്ദി ഉണ്ടെന്ന് കാപ്പന്‍ പറഞ്ഞു. ജാമ്യ വ്യവസ്ഥ പൂര്‍ണമായി പിന്തുടരുമെന്ന് കാപ്പന്റെ അഭിഭാഷകന്‍ അഡ്വ. ഡാനിഷ് പറഞ്ഞു. ജയില്‍ മോചിതനായെങ്കിലും ജാമ്യ വ്യവസ്ഥകള്‍ പ്രകാരം കാപ്പന്‍ ആറ് ആഴ്ചക്കാലം ഡെല്‍ഹിയില്‍ തങ്ങുകയായിരുന്നു.
ഹത്രാസ് കേസില്‍ 27 മാസം നീണ്ട ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ മാസം രണ്ടിനായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായത്. സുപ്രീം കോടതിയും അലഹബാദ് ഹൈകോടതിയും ജാമ്യം നല്‍കിയതോടെയാണ് കാപ്പന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. ലക്‌നൗ ജയില്‍ നിന്നും പുറത്തിറങ്ങിയ കാപ്പന്‍ തന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച പൊതുസമൂഹത്തോടും മാധ്യമപ്രവര്‍ത്തകരോടും നന്ദിയറിയിച്ചിരുന്നു.
'പല സഹോദരന്‍മാരും കള്ളക്കേസില്‍ കുടുങ്ങി ജയില്‍ കഴിയുന്നുണ്ട്. അവര്‍ക്കൊന്നും നീതി ലഭിക്കാത്ത കാലം വരെയും നീതി പൂര്‍ണമായി നടപ്പിലായെന്ന് പറയാന്‍ കഴിയില്ല. തനിക്കൊപ്പം ജയിലിലായവര്‍ക്കും ഇപ്പോഴും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ആ നിലയില്‍ നീതി നടപ്പായെന്ന് പറയാനാകില്ലെന്നും അദ്ദേഹം അന്ന് പ്രതികരിച്ചിരുന്നു.
റിപോര്‍ടിംഗിന് വേണ്ടി പോയ സമയത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊന്നും ചെയ്തിട്ടില്ല. ബാഗില്‍ നോട്ട് പാഡും രണ്ട് പേനയുമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്നും ബാഗില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നും കാപ്പന്‍ പറഞ്ഞു.
ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ സംഭവം റിപോര്‍ട് ചെയ്യാനായി പോയ സിദ്ദിഖ് കാപ്പന്‍ ഉള്‍പെടെയുള്ളവരെ 2020 ഒക്ടോബര്‍ അഞ്ചിനാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു എ പി എ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു. അറസ്റ്റിലായി രണ്ട് വര്‍ഷവും മൂന്ന് മാസവും പൂര്‍ത്തിയാകുമ്പോഴാണ് സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനാകുന്നത്.
Keywords: News, Kerala, State, Journalist, Case, Jail, Prison, Police, Top-Headlines, Six weeks after being released from jail in UP Siddique Kappan arrived in Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


