ആറ് മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തേക്കെറിഞ്ഞു; അച്ഛന്‍ അറസ്റ്റില്‍

 


ADVERTISEMENT

എറണാകുളം: (www.kvartha.com 04.07.2020) ആറ് മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തേക്കെറിഞ്ഞെന്ന പരാതിയില്‍ അച്ഛനെ അറസ്റ്റ് ചെയ്തു. എറണാകുളം തിരുവാങ്കുളം കേശവന്‍പടിക്കടുത്താണ് സംഭവം. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരും ആശാ പ്രവര്‍ത്തക അറിയിച്ചതിനെത്തുടര്‍ന്നെത്തിയ ശിശുക്ഷേമ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് കുഞ്ഞിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തേക്കെറിഞ്ഞു; അച്ഛന്‍ അറസ്റ്റില്‍

ശിശുക്ഷേമ സമിതി നല്‍കിയ പരാതിയില്‍ പോലീസ് അച്ഛനെ അറസ്റ്റ് ചെയ്തു. ഇതിന് മുമ്പും ഇയാള്‍ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നെന്നും അന്നും പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. കുട്ടിക്ക് ബേബി ഫുഡ് വാങ്ങണമെന്ന് അമ്മ പറഞ്ഞതില്‍ ദേഷ്യപ്പെട്ടാണ് ഇയള്‍ കുഞ്ഞിനെ എടുത്ത് നിലത്തിട്ടതെന്നാണ് പറയുന്നത്. കുട്ടിയുടെ കരച്ചിലും വീട്ടില്‍നിന്നുള്ള ബഹളവും കേട്ട് ഇവര്‍ താമസിക്കുന്ന വാടക വീടിന്റെ ഉടമ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയായിരുന്നു.

Keywords:  Kerala, News, Child, Father, Attack, Mother, Food, Eranakulam, Police, Case, Complaint, Department, Officers, Hospital, Six-month-old baby attacked by father in Thiruvankulam Eranakulam.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia