സിനാന് വധക്കേസിലെ പ്രതിയെ കുത്തിയത് വെള്ള കാറിലെത്തിയ ആറംഗ സംഘം
Feb 6, 2013, 11:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: കാസര്‍കോട്ടെ സിനാന് വധക്കേസിലെ മുഖ്യപ്രതിയായ അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ(26) കുത്തിവീഴ്ത്തിയത് വെള്ള സാന്‍ട്രോ കാറിലെത്തിയ ആറംഗ സംഘമാണെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിഷിന്റെ സുഹൃത്തും ബൈക്കിലൊപ്പം സഞ്ചരിക്കുകയുമായിരുന്ന കുഡ്ലു ആര്.ഡി നഗറിലെ സുധീറിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഏഴ് മണിയോടെ ചെങ്കള നാലാംമൈലില്‍ വെച്ചാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജ്യോതിഷിനെ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി കുത്തിവീഴ്ത്തിയത്. വയറിനും താടിക്കും ഗുരുതരമായി കുത്തേറ്റ ജ്യോതിഷിനെ ആദ്യം ചെങ്കള നായനാര്‍ ആശുപത്രിയിലും പിന്നീട് കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലും പ്രഥമ ശുശ്രൂഷ നല്കിയ ശേഷം മംഗലാപുരം എ.ജെ.ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ജ്യോതിഷിനെ ചൊവ്വാഴ്ച രാത്രി 11 മണിയോടെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ജ്യോതിഷ് അപകടനില തരണം ചെയ്തതായാണ് ഒടുവില്‍ ലഭിച്ചിരിക്കുന്ന റിപോര്‍ട്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സുധീറിന് കൈക്കും കാലിനുമാണ് കുത്തേറ്റത്. ഓടി രക്ഷപ്പെട്ട സുധീര്‍ പിന്നീട് കാസര്‍കോട് കിംസ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
സുധീറും സംഭവത്തിന് ദൃക്സാക്ഷികളായ ചിലരും വിദ്യാനഗര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്ന ജ്യോതിഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെങ്കള നാലാംമൈലിലെ പള്ളിക്കു മുന്നില്‍ വെച്ചാണ് ജ്യോതിഷിനെ അക്രമി സംഘം കുത്തിയത്. അക്രമികളുടെ പിടിയില്‍ നിന്നും ഓടിയ ജ്യോതിഷ് പള്ളി കോംപൗണ്ടിന് മുന്നിലാണ് വീണത്. ചോരവാര്‍ന്ന് പോയതിനെ തുര്‍ന്ന് അബോധാവസ്ഥയിലായിരുന്നു. ജ്യോതിഷിനെ കുത്താനുപയോഗിച്ച കത്തി പരിസരത്ത് അക്രമികള്‍ ഉപേക്ഷിച്ചിരുന്നു.
ഏതാനും ദിവസങ്ങളായി ജ്യോതിഷിനെ അക്രമിസംഘം പിന്തുടര്ന്നതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. വധശ്രമവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടു നിന്നും ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികളെ കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.
മംഗലാപുരം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ജ്യോതിഷിന്റെ മൊഴി പോലീസ് ബുധനാഴ്ച വൈകിട്ടോടെ രേഖപ്പെടുത്തും. സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കണ്ണൂരില്‍ നിന്നും മറ്റുമായി കൂടുതല്‍ പോലീസ് കാസര്‍കോട്ടെത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഏതു നിമിഷവും എത്തിച്ചേരാന്‍ പറ്റുന്നരീതിയില്‍ ദ്രുതകര്‍മ്മ സേനയെയും സജ്ജമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഏഴ് മണിയോടെ ചെങ്കള നാലാംമൈലില്‍ വെച്ചാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജ്യോതിഷിനെ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി കുത്തിവീഴ്ത്തിയത്. വയറിനും താടിക്കും ഗുരുതരമായി കുത്തേറ്റ ജ്യോതിഷിനെ ആദ്യം ചെങ്കള നായനാര്‍ ആശുപത്രിയിലും പിന്നീട് കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലും പ്രഥമ ശുശ്രൂഷ നല്കിയ ശേഷം മംഗലാപുരം എ.ജെ.ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ജ്യോതിഷിനെ ചൊവ്വാഴ്ച രാത്രി 11 മണിയോടെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ജ്യോതിഷ് അപകടനില തരണം ചെയ്തതായാണ് ഒടുവില്‍ ലഭിച്ചിരിക്കുന്ന റിപോര്‍ട്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സുധീറിന് കൈക്കും കാലിനുമാണ് കുത്തേറ്റത്. ഓടി രക്ഷപ്പെട്ട സുധീര്‍ പിന്നീട് കാസര്‍കോട് കിംസ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

ഏതാനും ദിവസങ്ങളായി ജ്യോതിഷിനെ അക്രമിസംഘം പിന്തുടര്ന്നതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. വധശ്രമവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടു നിന്നും ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികളെ കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.
മംഗലാപുരം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ജ്യോതിഷിന്റെ മൊഴി പോലീസ് ബുധനാഴ്ച വൈകിട്ടോടെ രേഖപ്പെടുത്തും. സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കണ്ണൂരില്‍ നിന്നും മറ്റുമായി കൂടുതല്‍ പോലീസ് കാസര്‍കോട്ടെത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഏതു നിമിഷവും എത്തിച്ചേരാന്‍ പറ്റുന്നരീതിയില്‍ ദ്രുതകര്‍മ്മ സേനയെയും സജ്ജമാക്കിയിട്ടുണ്ട്.
Related News:
കുത്തേറ്റ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി: പ്രതികളെ കുറിച്ച് സൂചന
ബൈക്കില്‍ പോവുകയായിരുന്ന കൊലക്കേസ് പ്രതിക്ക് കുത്തേറ്റ് ഗുരുതരം

Keywords: Youth, Attack, Murder-attempt, Case, Kasaragod, Anangoor, Vidya Nagar, Police, Mangalore, hospital, Bike, Car, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.