സിനാന്‍ വ­ധ­ക്കേ­സി­ലെ പ്ര­തി­യെ കു­ത്തിയ­ത് വെള്ള കാ­റി­ലെത്തി­യ ആറം­ഗ സം­ഘം

 



കാസര്‍­കോട്: കാസര്‍­കോ­ട്ടെ സി­നാന്‍ വ­ധ­ക്കേ­സി­ലെ മു­ഖ്യ­പ്ര­തിയാ­യ അ­ണ­ങ്കൂര്‍ ജെ.പി കോ­ള­നി­യി­ലെ  ജ്യോ­തി­ഷി­നെ(26) കു­ത്തി­വീ­ഴ്­ത്തിയ­ത് വെ­ള്ള സാന്‍­ട്രോ കാ­റി­ലെത്തി­യ ആറം­ഗ സം­ഘ­മാ­ണെ­ന്ന് വ്യ­ക്ത­മായി. സം­ഭ­വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് ജ്യോ­തി­ഷി­ന്റെ സു­ഹൃത്തും ബൈക്കി­ലൊ­പ്പം സ­ഞ്ച­രി­ക്കു­ക­യു­മാ­യി­രു­ന്ന കു­ഡ്‌­ലു ആര്‍.ഡി ന­ഗ­റി­ലെ സു­ധീ­റി­ന്റെ പ­രാ­തി­യി­ല്‍ വി­ദ്യാ­ന­ഗര്‍ പോ­ലീ­സ് ക­ണ്ടാ­ല­റി­യാ­വു­ന്ന ആ­റു­പേര്‍­ക്കെ­തി­രെ വ­ധ­ശ്ര­മ­ത്തി­ന് കേ­സെ­ടു­ത്തു.

ചൊ­വ്വാഴ്­ച സ­ന്ധ്യ­യ്­ക്ക് ഏ­ഴ് മണി­യോ­ടെ ചെ­ങ്ക­ള നാ­ലാം­മൈ­ലില്‍ വെ­ച്ചാ­ണ് ബൈ­ക്കില്‍ സ­ഞ്ച­രി­ക്കു­ക­യാ­യി­രു­ന്ന ജ്യോ­തി­ഷി­നെ കാ­റി­ലെത്തി­യ സം­ഘം ത­ട­ഞ്ഞു­നിര്‍­ത്തി കു­ത്തി­വീ­ഴ്­ത്തി­യത്. വ­യ­റിനും താ­ടിക്കും ഗു­രു­ത­ര­മാ­യി കു­ത്തേ­റ്റ ജ്യോ­തി­ഷി­നെ ആ­ദ്യം ചെ­ങ്ക­ള നാ­യ­നാര്‍ ആ­ശു­പ­ത്രി­യിലും പി­ന്നീ­ട് കാസര്‍­കോ­ട് കെ­യര്‍­വെല്‍ ആ­ശു­പ­ത്രി­യിലും പ്ര­ഥ­മ ശു­ശ്രൂ­­ഷ നല്‍കി­യ ശേ­ഷം മം­ഗ­ലാ­പു­രം എ.ജെ.ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ക്കു­ക­യാ­യി­രു­ന്നു.

ജ്യോ­തി­ഷി­നെ ചൊ­വ്വാഴ്­ച രാ­ത്രി 11 മണി­യോ­ടെ അ­ടി­യന്തി­ര ശ­സ്­ത്ര­ക്രി­യ­യ്­ക്ക് വി­ധേ­യ­നാക്കി. ജ്യോ­തി­ഷ് അ­പ­ക­ടനി­ല തര­ണം ചെ­യ്­ത­താ­യാ­ണ് ഒ­ടു­വില്‍ ല­ഭി­ച്ചി­രി­ക്കു­ന്ന റി­പോര്‍ട്. കൂ­ടെ­യു­ണ്ടാ­യി­രു­ന്ന സു­ഹൃ­ത്ത് സു­ധീ­റി­ന് കൈക്കും കാ­ലി­നു­മാ­ണ് കു­ത്തേ­റ്റത്. ഓ­ടി ര­ക്ഷ­പ്പെ­ട്ട സു­ധീര്‍ പി­ന്നീ­ട് കാസര്‍­കോ­ട് കിം­സ് ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ തേ­ടു­ക­യാ­യി­രു­ന്നു.

സിനാന്‍ വ­ധ­ക്കേ­സി­ലെ പ്ര­തി­യെ കു­ത്തിയ­ത് വെള്ള കാ­റി­ലെത്തി­യ ആറം­ഗ സം­ഘംസു­ധീറും സം­ഭ­വ­ത്തി­ന് ദൃ­ക്‌­സാ­ക്ഷി­കളാ­യ ചി­ലരും വി­ദ്യാ­ന­ഗര്‍ പോ­ലീ­സി­നെ വി­വ­ര­മ­റി­യി­ച്ച­തി­നെ തു­ടര്‍­ന്ന് പോ­ലീ­സെ­ത്തി­യാ­ണ് ചോ­ര­യില്‍ കു­ളി­ച്ചു­കി­ട­ക്കു­ക­യാ­യി­രു­ന്ന ജ്യോ­തി­ഷി­നെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചത്. ചെ­ങ്ക­ള നാ­ലാം­മൈ­ലി­ലെ പ­ള്ളി­ക്കു മു­ന്നില്‍ വെ­ച്ചാ­ണ് ജ്യോ­തി­ഷി­നെ അ­ക്ര­മി സം­ഘം കു­ത്തി­യത്. അ­ക്ര­മി­ക­ളു­ടെ പി­ടി­യില്‍ നിന്നും ഓടി­യ ജ്യോ­തി­ഷ് പ­ള്ളി കോം­പൗ­ണ്ടി­ന് മു­ന്നി­ലാ­ണ് വീ­ണ­ത്. ചോ­ര­വാര്‍­ന്ന് പോ­യ­തി­നെ തുര്‍­ന്ന് അ­ബോ­ധാ­വ­സ്ഥ­യി­ലാ­യി­രുന്നു. ജ്യോ­തി­ഷി­നെ കു­ത്താ­നു­പ­യോ­ഗി­ച്ച ക­ത്തി പരിസരത്ത് അ­ക്ര­മി­കള്‍ ഉ­പേ­ക്ഷി­ച്ചി­രു­ന്നു.

ഏ­താനും ദി­വ­സ­ങ്ങ­ളാ­യി ജ്യോ­തി­ഷി­നെ അ­ക്ര­മി­സം­ഘം പി­ന്തു­ടര്‍­ന്ന­താ­യി പോ­ലീ­സ് അ­ന്വേ­ഷ­ണ­ത്തില്‍ സൂ­ച­ന ല­ഭി­ച്ചി­ട്ടുണ്ട്. വ­ധ­ശ്ര­മ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് കാസര്‍­കോ­ട്ടു നിന്നും ഒ­രാ­ളെ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടു­ത്തി­ട്ടുണ്ട്. അ­ക്ര­മിക­ളെ കു­റി­ച്ച് വ്യ­ക്തമാ­യ സൂ­ചന പോ­ലീ­സി­ന് ല­ഭി­ച്ചി­ട്ടു­ണ്ടെ­ന്നാ­ണ് ഉ­ന്ന­ത ഉ­ദ്യോ­ഗ­സ്ഥര്‍ വെ­ളി­പ്പെ­ടു­ത്തു­ന്ന­ത്.

മം­ഗ­ലാ­പു­രം ആ­ശു­പ­ത്രി­യില്‍ തീ­വ്ര­പ­രിച­ര­ണ വി­ഭാ­ഗ­ത്തില്‍ ക­ഴി­യു­ന്ന ജ്യോ­തി­ഷി­ന്റെ മൊ­ഴി പോ­ലീ­സ് ബു­ധ­നാഴ്­ച വൈ­കി­ട്ടോ­ടെ രേ­ഖ­പ്പെ­ടു­ത്തും. സം­ഭവ­ത്തെ തു­ടര്‍­ന്ന് സംഘര്‍­ഷ സാധ്യ­ത നി­ല­നില്‍­ക്കു­ന്ന­തി­നാല്‍ ക­ണ്ണൂ­രില്‍ നിന്നും മ­റ്റു­മാ­യി കൂ­ടു­തല്‍ പോ­ലീ­സ് കാസര്‍­കോ­ട്ടെ­ത്തി­യി­ട്ടുണ്ട്. ആ­വ­ശ്യ­മെ­ങ്കില്‍ ഏ­തു നി­മി­ഷവും എ­ത്തി­ച്ചേ­രാന്‍ പ­റ്റു­ന്ന­രീ­തി­യില്‍ ദ്രു­ത­കര്‍­മ്മ സേ­ന­യെയും സ­ജ്ജ­മാ­ക്കി­യി­ട്ടുണ്ട്.


Related News:


Keywords:  Youth, Attack, Murder-attempt, Case, Kasaragod, Anangoor, Vidya Nagar, Police, Mangalore, hospital, Bike, Car, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia