എം ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു; കോടതിയില്‍ നാടകീയരംഗങ്ങള്‍; ആയുര്‍വേദ ചികിത്സ ഉറപ്പാക്കണം, കസ്റ്റഡിയിലിരിക്കുന്ന സമയത്ത് കുടുംബത്തെ കാണാന്‍ അനുവദിക്കണം, രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ കിടക്കാന്‍ അനുവദിക്കണമെന്നും ജഡ്ജിയോട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി
Oct 29, 2020, 11:35 IST
കൊച്ചി: (www.kvartha.com 29.10.2020) സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്ന കേസില്‍ ബുധനാഴ്ച രാത്രി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി.
ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു. 14 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടത്. ശിവശങ്കറിനെ അഞ്ചാംപ്രതിയാക്കി കൊണ്ടുളള കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു.
മൂന്ന് മണിക്കൂര്‍ മാത്രമേ ചോദ്യം ചെയ്യാവൂ. ഓരോ മൂന്നു മണിക്കൂറിലും ശിവശങ്കറിന് വിശ്രമം അനുവദിക്കണം. വെകിട്ട് ആറ് മണിക്ക് ശേഷം ചോദ്യം ചെയ്യാന്‍ പാടില്ല. ആയുര്‍വേദ ചികിത്സ ഉറപ്പാക്കണമെന്നും കോടതി എന്‍ഫോഴ്സ്മെന്റിനോട് പറഞ്ഞു.
എന്നാല്‍, ശിവശങ്കറിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതാണെന്നു ശിവശങ്കറിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. ശിവശങ്കറിന് ഗുരുതരമായ നടുവേദനയുണ്ടെന്നും വൈദ്യസഹായം വേണമെന്നും ആവശ്യമുന്നയിച്ചു. കസ്റ്റഡി അപേക്ഷയെ എതിര്‍ക്കുന്നില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ജില്ലാ കോടതിയില്‍ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ശിവശങ്കര്‍ ജഡ്ജിക്ക് അരികിലെത്തി അദ്ദേഹത്തോട് സംസാരിച്ചു. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എന്നു പറയുന്നത് ശരിയല്ല. തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ ഒഴിവാക്കണം. ആയുര്‍വേദ ചികിത്സ ഉറപ്പാക്കണം. കസ്റ്റഡിയിലിരിക്കുന്ന സമയത്ത് തന്റെ കുടുംബത്തെ കാണാന്‍ അനുവദിക്കണം. രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ തന്നെ കിടക്കാന്‍ അനുവദിക്കണമെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു.
Keywords: Sivashankar is the fifth accused in ED case, Kochi, Custody, Arrest, Court, Trending, Hospital, Treatment, Kerala.

സ്വപ്ന, സരിത്, സന്ദീപ്, ഫൈസല്‍ ഫരീദ് എന്നിവര്‍ക്കൊപ്പമാണ് അഞ്ചാം പ്രതിയായാണ് ശിവശങ്കറെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മൂന്ന് മണിക്കൂര്‍ മാത്രമേ ചോദ്യം ചെയ്യാവൂ. ഓരോ മൂന്നു മണിക്കൂറിലും ശിവശങ്കറിന് വിശ്രമം അനുവദിക്കണം. വെകിട്ട് ആറ് മണിക്ക് ശേഷം ചോദ്യം ചെയ്യാന്‍ പാടില്ല. ആയുര്‍വേദ ചികിത്സ ഉറപ്പാക്കണമെന്നും കോടതി എന്‍ഫോഴ്സ്മെന്റിനോട് പറഞ്ഞു.
എന്നാല്‍, ശിവശങ്കറിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതാണെന്നു ശിവശങ്കറിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. ശിവശങ്കറിന് ഗുരുതരമായ നടുവേദനയുണ്ടെന്നും വൈദ്യസഹായം വേണമെന്നും ആവശ്യമുന്നയിച്ചു. കസ്റ്റഡി അപേക്ഷയെ എതിര്‍ക്കുന്നില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ജില്ലാ കോടതിയില്‍ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ശിവശങ്കര്‍ ജഡ്ജിക്ക് അരികിലെത്തി അദ്ദേഹത്തോട് സംസാരിച്ചു. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എന്നു പറയുന്നത് ശരിയല്ല. തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ ഒഴിവാക്കണം. ആയുര്‍വേദ ചികിത്സ ഉറപ്പാക്കണം. കസ്റ്റഡിയിലിരിക്കുന്ന സമയത്ത് തന്റെ കുടുംബത്തെ കാണാന്‍ അനുവദിക്കണം. രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ തന്നെ കിടക്കാന്‍ അനുവദിക്കണമെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു.
Keywords: Sivashankar is the fifth accused in ED case, Kochi, Custody, Arrest, Court, Trending, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.