Sivakarthikeyan | ഇതാണ് നമ്മ പറഞ്ഞ നടന്‍! കോളിവുഡില്‍ വീണ്ടും ഹിറ്റടിച്ച് ശിവകാര്‍ത്തികേയന്‍!
Jan 27, 2024, 11:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
/നവോദിത്ത് ബാബു
തെന്നിന്ത്യന്‍ ബോക്‌സ് ഓഫിസില്‍ വിജയകരമായ പല ചിത്രങ്ങളിലും നായക വേഷമണിഞ്ഞെത്തിയ ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ പുതിയ ചിത്രം അയലാന് തമിഴ്‌നാട്ടില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അയലാന്‍ തമിഴ്‌നാട്ടില്‍ മാത്രം 50 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മിനിമം ഗ്യാരണ്ടിയുള്ള ഒരു തമിഴ് താരം എന്ന പ്രതീക്ഷകള്‍ ശിവകാര്‍ത്തികേയന്‍ അയലാനിലൂടെയും ശരിവച്ചിരിക്കുന്നുവാണെന്നാണ് കോളിവുഡ് ബോക്‌സ് ഓഫീസ് വിലയിരുത്തിയിരിക്കുന്നത്.
മൂന്നാമാഴ്ചയിലും തമിഴ്‌നാട്ടില്‍ 290 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുവന്ന റിപ്പോര്‍ട്ടും അയലാന്റെ വിജയം അടിവരയിടുന്നതാണ്. അയലാനായി ഒരു പ്രതിഫലവും വാങ്ങിച്ചിട്ടില്ലെന്ന് നായകന്‍ ശിവകാര്‍ത്തികേയന്‍ നേരത്തെ പറഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമ റിലീസാകുക എന്നതാണ് തനിക്ക് തന്റെ ശമ്പളത്തേക്കാള്‍ പ്രധാനം എന്നും ശിവകാര്‍ത്തികേയന്‍ നേരത്തെ വ്യക്തമാക്കിയതായി ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
ചിത്രത്തിന്റെ സംവിധാനം ആര്‍ രവികുമാറാണ്. രാകുല്‍ പ്രീത് സിംഗാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ നായികയായി എത്തിയത്. കൊടപടി ജെ രാജേഷാണ് നിര്‍മാണം. ഛായാഗ്രാഹണം നിരവ് ഷായാണ്. എന്തായാലും ശിവകാര്‍ത്തികേയന്‍ നായകനായ പുതിയ ചിത്രവും വന്‍ ഹിറ്റായി മാറിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതിനു മുമ്പ് മാവീരനാണ് ശിവകാര്‍ത്തികയേന്റെ ചിത്രമായി പ്രദര്‍ശനത്തിന് എത്തിയതും മികച്ച വിജയമായി മാറിയതും. മഡോണി അശ്വിനായിരുന്നു ശിവകാര്‍ത്തികേയന്‍ ചിത്രം സംവിധാനം ചെയ്തത്. ഛായാഗ്രാഹണം വിധു അയ്യണ്ണ. അദിതി നായികയായി എത്തി. അരുണ്‍ വിശ്വയാണ് നിര്‍മാണം. ശിവകാര്‍ത്തികേയന്‍ നായകനായി വേഷമിട്ട എത്തിയ ചിത്രത്തില്‍ സരിത, മോനിഷ ബ്ലെസ്സി, ജീവ രവി, ബാലാജി ശക്തിവേല്‍, പഴനി മുരുഗന്‍, അജിത്ത് ശ്രീനിവാസന്‍ തുടങ്ങി ഒട്ടേറെ താരങ്ങളും വേഷമിട്ടു. സംഗീതം ഭരത് ശങ്കറായിരുന്നു.
ശിവകാര്‍ത്തികേയന്‍ നായകനാകുന്ന മറ്റൊരു വമ്പന്‍ സിനിമയുടെ ജോലികള്‍ പുരോഗമിക്കുകയാണ് എന്ന റിപ്പോര്‍ട്ടും ആരാധകരെ ആവേശത്തിലാക്കുന്ന ഒന്നാണ്. എസ്‌കെ 21 എന്നാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് വിശേഷണപ്പേര് ഇട്ടിരിക്കുന്നത്. സായ് പല്ലവിയാണ് നായികയായെത്തുന്നത്. നിര്‍മാണം കമല്‍ഹാസനന്റെ രാജ് കമലാണെന്നാണ് വിവരം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.