ADVERTISEMENT
തിരുവനന്തപുരം: പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ വിഎസ്സിന്റെ നടപടി തികഞ്ഞ അച്ചടക്കലംഘനമാണെന്ന് സി.പി.എം നേതാവും ടി. ശിവദാസ മേനോന്‍ പറഞ്ഞു. പിണറായിയെ ഡാങ്കേയോട് ഉപമിച്ചത് കടന്നാക്രമണമാണ്. പാര്‍ട്ടി ഘടകത്തില്‍ പറയേണ്ട കാര്യമാണ് പരസ്യമായി പറഞ്ഞത്. പാര്‍ട്ടിയുടെ നിലപാടുകള്‍ പാര്‍ട്ടി സെക്രട്ടറിയാണ് പറയേണ്ടതെന്നും ശിവദാസമേനോന്‍ പറഞ്ഞു.
അതേ സമയം, വി എസിന്റെ പ്രസ്താവനയോട് മറുപടിയോ പ്രതികരണമോ പറയാനില്ലെന്ന് ദേശാഭിമാനി എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി വ്യക്തമാക്കി. പിണറായി വിജയന്‍ ഡാങ്കേയാണെന്നത് ആരും അംഗീകരിക്കില്ല. അച്ചടക്കമെന്താണെന്ന് തനിക്കും വിഎസ്സിനും അറിയാമെന്നും ദക്ഷിണാമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

Keywords: Thiruvananthapuram, Kerala, V.S Achuthanandan, Pinarayi vijayan, CPM
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.