മന്ത്രിസഭാ രൂപീകരണത്തില്‍ കേന്ദ്രനേതൃത്വം ഇടപെടാറില്ല; കെ കെ ശൈലജയെ മാറ്റിയത് ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടിയെന്ന് സിതാംറാം യെച്ചൂരി
May 20, 2021, 15:14 IST
തിരുവനന്തപുരം: (www.kvartha.com 20.05.2021) മന്ത്രിസഭാ രൂപീകരണത്തില്‍ കേന്ദ്രനേതൃത്വം ഇടപെടാറില്ലെന്ന് സി പി എം ജനറല്‍ സെക്രടറി സിതാംറാം യെച്ചൂരി. ആരൊക്കെ സ്ഥാനാര്‍ഥിയാകണമെന്നും ആരൊക്കെ മന്ത്രിയാകണമെന്നും തീരുമാനിക്കുന്നത് സംസ്ഥാനഘടകമാണ്.
കെ കെ ശൈലജയുടെ കാര്യത്തില്‍ തീരുമാനമെടുത്തത് സംസ്ഥാന ഘടകമാണ്. പുതുമുഖങ്ങളെ ഉള്‍പെടുത്തേണ്ടത് അനിവാര്യമാണെന്നും സിതാറാം യെച്ചൂരി പറഞ്ഞു. ഇടതുസര്‍കാരിനെ ഒരിക്കല്‍ കൂടി തെരഞ്ഞടുത്ത കേരളത്തിന് നന്ദിപറഞ്ഞായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം. മഹാമാരി കാലത്തും ജനങ്ങളെ സേവിച്ച് മുന്നേറാന്‍ സര്‍കാരിന് സാധിക്കട്ടെ. രണ്ടാം പിണറായി സര്‍കാരിന് അഭിവാദ്യ നേരുകയാണെന്നും യെച്ചൂരി പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നുമണിക്കാണ് രണ്ടാം പിണറായി സര്‍കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. കോവിഡ് പ്രോടോകോള്‍ അനുസരിച്ച് ക്രമീകരിച്ചാണ് ഇരിപ്പിടങ്ങള്‍ പോലും സജ്ജമാക്കിയിട്ടുള്ളത്. നിയുക്ത മന്ത്രിമാരും മുന്‍ മന്ത്രിമാരും അടക്കം എല്ലാവര്‍ക്കും പേരെഴുതിയ പ്രത്യേകം ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഒരു മന്ത്രിക്ക് ഒപ്പം പരമാവധി അഞ്ച് പേര്‍ക്ക് മാത്രമാണ് വേദിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുന്‍നിരയില്‍ തന്നെ ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
Keywords: Sitaram Yechury says state will decide new ministers, Thiruvananthapuram, News, Politics, Sitharam Yechoori, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.