മോദി സർകാരിനെ പുറത്താക്കാൻ പ്രാദേശിക പാർടികളുമായി സഖ്യമുണ്ടാക്കുമെന്ന് സീതാറാം യെച്ചൂരി; ബിജെപിയെ ശക്തമായി എതിർക്കാനുള്ള ആഹ്വാനവുമായി സിപിഎം പാർടി കോൺഗ്രസ് തുടങ്ങി
Apr 6, 2022, 12:33 IST
കണ്ണൂർ: (www.kvartha.com 06.04.2022) രാജ്യത്തെ മതേതര ശക്തികൾക്കും ഭരണഘടനയ്ക്കും ഭീഷണിയായ ബിജെപിയെ ശക്തമായി എതിർക്കാനുള്ള ആഹ്വാനവുമായി സിപിഎം പാർടി കോൺഗ്രസ് തുടങ്ങി. ഇൻഡ്യയിൽ ആർ എസ് എസ് ആശയങ്ങൾ നടപ്പിലാക്കുന്ന ബിജെപി സർകാരിനെ അധികാരത്തിൽ നിന്നും പുറത്താക്കാൻ പ്രാദേശിക പാർടികളുമായി സിപിഎം സഖ്യമുണ്ടാക്കുമെന്ന് ദേശീയ ജനറൽ സെക്രടറി സീതാറാം യെച്ചൂരി പറഞ്ഞു. കണ്ണൂർ ഇ കെ നായനാർ അകാഡെമിയിൽ ഇരുപത്തിമൂന്നാം പാർടി കോൺഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സ്വതന്ത്ര സ്ഥാപനങ്ങളെയെല്ലാം തന്നെ ബിജെപി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുകയാണ്. ഇഡിയെയും സിബിഐയെയും അവർ സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുന്നു. രാജ്യത്തിൻ്റെ
വൈവിധ്യത്തെ നശിപ്പിക്കുന്ന ആർഎസ്എസ് ആശയമാണ് ബിജെപി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. രാജ്യത്ത് 37 പ്രാദേശിക പാർടികളുണ്ട്. മതനിരപേക്ഷ ശക്തികളെ ഒരു പ്ലാറ്റ്‌ഫോമിൽ അണിനിരത്താനാണ് സിപിഎം ശ്രമിക്കുന്നത്. മതേതര പാർടിയെന്ന നിലയിൽ പ്രവർത്തിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. മത-സാമുദായിക ശക്തികളെ പ്രീണിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്.
ഓരോ ദിവസവും ഇന്ധനവില വർധിപ്പിക്കുകയാണ് കേന്ദ്ര സർകാർ ചെയ്യുന്നത്. ഇക്കാര്യത്തിൽ അവർ മറുപടി പറയുന്നില്ല. വിലക്കയറ്റം കാരണം ജനങ്ങൾ പൊറുതിമുട്ടുകയാണ്. കോവിഡ് രോഗകാലത്തുണ്ടായതിനെക്കാൾ പട്ടിണിയും തൊഴിലില്ലായ്മയും ഇപ്പോൾ വർധിച്ചിരിക്കുകയാണ്. രാജ്യത്തിൻ്റെ നവരത്ന പൊതു മേഖലാ സ്ഥാപനങ്ങളടക്കം കേന്ദ്ര സർകാർ വിറ്റുതുലയ്ക്കുകയാണെന്നും ഇതിനെതിരെയുള്ള പോരാട്ടം ശക്തമാക്കണമെന്നും യെച്ചുരി പറഞ്ഞു.
കർഷക നിയമങ്ങൾക്കെതിരെയും പൗരത്വ ഭേദഗതി നിയമങ്ങൾക്കെതിരെയും രാജ്യത്ത് ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. ഇടതുപക്ഷം ശക്തമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. രക്തസാക്ഷികളുടെ സ്മരണ നിലനിൽക്കുന്ന ജില്ലയിലാണ് പാർടി കോൺഗ്രസ് നടക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ തന്നെ ഏറെ പ്രാധാന്യമുള്ള പാർടി കോൺഗ്രസാണ് കണ്ണൂരിൽ നടക്കുന്നതെന്നും ദേശീയ രാഷ്ട്രീയത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ പാർടി കോൺഗ്രസ് ചർച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ മണിക് സർകാർ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ അഖിലേന്ത്യാ ജനറൽ സെക്രടറി ഡി രാജ, പ്രകാശ് കാരാട്, കോടിയേരി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Keywords: Kannur, Kerala, News, Narendra Modi, Politics, Political party, BJP, CPM, Secretary, Sitharam Yechoori, Inauguration, Central Government, Government, Sitaram Yechury has said will form alliances with regional parties to oust the Modi government. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.