ബി ജെ പിക്കെതിരെ പോരാട്ടം ശക്തമാക്കണമെന്ന ആഹ്വാനം നല്കി സിതാറാം യെച്ചൂരി
Feb 22, 2018, 12:22 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com 22.02.2018) ബി ജെ പിക്കെതിരെ പോരാട്ടം ശക്തമാക്കണമെന്ന ആഹ്വാനം നല്കി സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ബി.ജെ.പിക്കെതിരെ മതനിരപേക്ഷ ശക്തികളെ കൂട്ടുപിടിച്ച് പോരാട്ടം ശക്തമാക്കേണ്ട സമയമായെന്ന് പറഞ്ഞ യെച്ചൂരി രാജ്യത്തെ അടിസ്ഥാന സ്വഭാവത്തെ ബി.ജെ.പി തകര്‍ക്കുകയാണെന്ന് കുറ്റപ്പെടുത്തി.
രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കാന്‍ ആര്.എസ്.എസ് നിരന്തരം ശ്രമിച്ചു വരികയാണ്. നവ ഉദാര നയങ്ങള്‍ പിന്തുടരുന്ന ബി.ജെ.പി രാജ്യത്തെ വലിയ തകര്‍ച്ചയിലേക്കാണ് നയിക്കുന്നതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. സി.പി.എം സംസ്ഥാന സമ്മേളനം തൃശൂരില്‍ ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആക്രമണോത്സുകമായ നവ ഉദാരനയം, വര്‍ഗീയ ധ്രുവീകരണം, ഭരണകൂടത്തിന്റെ സ്വഭാവഘടന മാറ്റല്‍, വിദേശനയത്തിലെ അടിസ്ഥാന നിലപാടുകളില്‍ നിന്നുള്ള മാറ്റം തുടങ്ങിയവയാണ് രാജ്യം നേരിടുന്ന നാല് വലിയ വെല്ലുവിളികള്‍. ഇവയെ നേരിടുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുന്‍ യു.പി.എ സര്‍ക്കാരിനെ നയിച്ച മന്മോഹന് സിംഗിനെ മൗനിമോഹന്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കൂട്ടരും അന്ന് വിളിച്ചത്. എന്നാല്‍ ഇന്ന് മോഡി തട്ടിപ്പുകളെ കുറിച്ച് മൗനം പാലിക്കുകയാണ്. ബാങ്ക് തട്ടിപ്പ് അടക്കമുള്ളവയെ കുറിച്ച് അദ്ദേഹം മൗനം പാലിക്കുന്നു. ഇപ്പോള്‍ ആ പേര് മോഡിക്കും ചേരും. വ്യവസായികള്‍ വന്‍തോതിലുള്ള തട്ടിപ്പ് നടത്തി രാജ്യം വിടുകയാണ്. ലളിത് മോഡി, നീരവ് മോഡി, നരേന്ദ്ര മോഡി എന്നിങ്ങനെയുള്ള പേരുകളില്‍ അസാധാരണമായ സാമ്യമുണ്ടെന്നും യെച്ചൂരി പരിഹസിച്ചു.
വിദേശ നയത്തിന്റെ കാര്യത്തില്‍ അമേരിക്കയുടെ ജൂനിയര്‍ പങ്കാളി ആയി ഇന്ത്യ മാറുന്നു. ആഗോള മുതലാളിത്തത്തിന്റേയും ആഗോളവത്കരണത്തിന്റെ ആശയങ്ങളോട് സമരസപ്പെടുകയാണ് കേന്ദ്രം ചെയ്യുന്നത്. കൂടുതല്‍ ലാഭം നേടാനാണു മുതലാളിത്ത രാജ്യങ്ങള്‍ ശ്രമിക്കുന്നത്. അതിനായി അടിസ്ഥാന തൊഴിലാളി വര്‍ഗത്തെ അവര്‍ ചൂഷണം ചെയ്യുന്നു. അതിന് ഇന്ത്യയും കൂട്ടുനില്‍ക്കുകയാണ്.
രാജ്യത്തെ സമ്പത്തിന്റെ 73 ശതമാനവും അതിസമ്പന്നരുടെ കൈയിലാണ്. വിദേശ മൂലധനത്തിന് കീഴടങ്ങാത്ത ഒരു മേഖലയും ഇന്ത്യയിലില്ല. പ്രതിരോധം, റെയില്‍വേ, വ്യോമയാനം എന്നിവ സ്വകാര്യവത്കരിക്കപ്പെടുകയാണെന്നും യെച്ചൂരി ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sitaram Yechury blames RSS for starting violence in Kerala, Thrissur, Politics, BJP, CPM, RSS, Criticism, Prime Minister, Narendra Modi, Foreign Deposit, Inauguration, Allegation, Kerala, News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.