Condolence | കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരി; സിപിഎം ജനറല്‍ സെക്രട്ടറിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

 
Sitaram Yechury: An Unparalleled Communist Leader
Sitaram Yechury: An Unparalleled Communist Leader

Photo Credit: Facebook / Pinarayi Vijayan

● ഒന്‍പത് വര്‍ഷക്കാലം സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി.
● ഉയര്‍ന്നു വന്നത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് 

തിരുവനന്തപുരം: (KVARTHA) കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അതീവ ദുഃഖത്തോടെയും ഹൃദയ വേദനയോടെയുമാണ് സീതാറാമിന്റെ മരണ വാര്‍ത്ത കേള്‍ക്കുന്നത്. 

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് ഉയര്‍ന്നു വന്ന അദ്ദേഹം ഒന്‍പത് വര്‍ഷക്കാലം സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി. വൈഷമ്യമേറിയ രാഷ്ട്രീയ ഘട്ടങ്ങളിലൂടെ പാര്‍ട്ടിയെ നയിച്ചു. പാര്‍ട്ടിയുടെ നേതൃപദവികളിലിരുന്ന് കൃത്യമായ നിലപാടുകള്‍ രൂപീകരിച്ചുകൊണ്ട് സിപിഎമ്മിനും ഇടതുപക്ഷത്തിന് പൊതുവിലും ഇന്ത്യന്‍ രാഷ്ട്രീയത്തിനാകെ തന്നെയും മാര്‍ഗനിര്‍ദ്ദേശകമാംവിധം സീതാറാം പ്രവര്‍ത്തിച്ചു. രാജ്യവും ജനങ്ങളും ഗുരുതരമായ പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തില്‍ സീതാറാമിന്റെ അഭാവം രാജ്യത്തിന് പൊതുവില്‍ തന്നെ നികാത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

#SitaramYechury #CPM #IndianPolitics #Obituary #LeftLeader #CMPinarayiVijayan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia