പിതാവായ ആര്‍ ബാലകൃഷ്ണപിള്ളയുടെ കോടിക്കണക്കിനു സ്വത്തുക്കളില്‍ 5 സെന്റ് പോലും തനിക്കു ലഭിച്ചിട്ടില്ല, വില്‍പത്രത്തിനു പിന്നില്‍ ക്രമക്കേട് സംശയിക്കുന്നു; ഗണേഷ് കുമാറിനെതിരെ തുറന്നടിച്ച് സഹോദരി ഉഷ
May 19, 2021, 16:30 IST
തിരുവനന്തപുരം: (www.kvartha.com 19.05.2021) പിതാവായ ആര്‍ ബാലകൃഷ്ണപിള്ളയുടെ കോടിക്കണക്കിനു സ്വത്തുക്കളില്‍ അഞ്ചു സെന്റ് പോലും തനിക്കു ലഭിച്ചിട്ടില്ലെന്നും വില്‍പത്രത്തിനു പിന്നില്‍ ക്രമക്കേട് സംശയിക്കുന്നതായും മകള്‍ ഉഷ മോഹന്‍ദാസം. പിതാവ് വില്‍പത്രം തയാറാക്കിയെന്നു പറയുന്ന തീയതിപോലും കള്ളമാണെന്ന് ഇവര്‍ ആരോപിക്കുന്നു.
വില്‍പത്രത്തില്‍ ഒരുപേജ് മാത്രമാണ് തനിക്കായി മാറ്റിവച്ചിരിക്കുന്നത്. എട്ടു പേജ് സഹോദരിക്കും 14 പേജ് ഗണേഷിനുമാണ്. എന്നാല്‍ അച്ഛന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ഉഷ വ്യക്തമാക്കുന്നു. വിശ്വസ്തന്‍ ആണെങ്കില്‍ രഹസ്യമായി വച്ച കോപ്പി അച്ഛന്റെ സഹായായിരുന്ന പ്രഭാകരന്‍ ഗണേഷിനു കൊടുക്കില്ല. സാക്ഷിയുടെ ആവേശം കാണുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണെന്നും ഗണേഷിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സാക്ഷിയാണ് പ്രഭാകരന്‍ പിള്ളയെന്നും ഉഷ പറയുന്നു.
വില്‍പത്രത്തിലെ കൃത്രിമത്വത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഉഷ അറിയിച്ചു. സാക്ഷി എന്നു പറയുന്ന പ്രഭാകരന്‍പിള്ള പറയുന്ന കാര്യങ്ങളെല്ലാം കള്ളമാണ്. കുടുംബകാര്യങ്ങള്‍ പുറത്തു പറയരുതെന്നു കരുതിയാണ് താന്‍ ഇതുവരെ നിശബ്ദത പാലിച്ചത്. അച്ഛന്റെ വില്‍പത്രത്തില്‍ നല്‍കിയതായി പറയുന്ന എസ്റ്റേറ്റ് തനിക്ക് അമ്മയുടെ ഷെയറായി വര്‍ഷങ്ങള്‍ക്കു മുന്‍പേ ലഭിച്ചതാണ്. അനുജത്തിക്കു തന്നേക്കാള്‍ വലിയ സ്വത്ത് അമ്മയുടെ ഷെയറായി ലഭിച്ചിട്ടുണ്ട്. ഇതിനു പ്രത്യക വില്‍പത്രവുമുണ്ട്. അമ്മയുടെ വില്‍പത്രത്തില്‍ ഷെയറായി ലഭിച്ച വസ്തുവിനെയാണ് അച്ഛന്‍ നല്‍കിയതായി തെറ്റായി കാണിച്ചിരിക്കുന്നത് എന്നും ഉഷ വ്യക്തമാക്കുന്നു.
അടഞ്ഞ വില്‍പത്രമാണ് അച്ഛന്‍ ആദ്യം കൊല്ലം റജിസ്ട്രാര്‍ ഓഫിസില്‍ സമര്‍പിച്ചത്. വില്‍പത്രത്തെക്കുറിച്ച് അച്ഛന്‍ മക്കളോട് പറഞ്ഞിരുന്നു. അതിലെ വിശദാംശങ്ങളും പറഞ്ഞു. എന്നാല്‍ ഗണേഷ് ആ വില്‍പത്രത്തില്‍ തൃപ്തനായിരുന്നില്ല. അച്ഛന്‍ ഗണേഷിന്റെ ആദ്യവിവാഹത്തിലെ മക്കളുടെ പേരിലും രണ്ടു പെണ്‍മക്കളുടെ പേരിലും സ്വത്ത് എഴുതി.
അച്ഛന്റെ സഹായി ആയിരുന്നു പ്രഭാകരന്‍പിള്ള. അയാള്‍ ഇപ്പോള്‍ ഗണേഷിന്റെ വിശ്വസ്തനാണ്. പ്രഭാകരന്‍പിള്ളയുടെ നേതൃത്വത്തിലാണ് ആദ്യ വില്‍പത്രം തയാറാക്കിയത്. വില്‍പത്രത്തിന്റെ കോപ്പി അയാള്‍ നല്‍കിയപ്പോള്‍ ഗണേഷ് രോഷാകുലനായി. അച്ഛനെ വല്ലാതെ സമ്മര്‍ദത്തിലാക്കി ആ വില്‍പത്രം റദ്ദാക്കി. പിന്നീട് കുറേകഴിഞ്ഞാണ് രണ്ടാമത്തെ വില്‍പത്രം തയാറാക്കിയത്.
എന്നാല്‍ അച്ഛന്റെ പൂര്‍ണ അറിവോടെയാണ് രണ്ടാമത്തെ വില്‍പത്രം എന്നു വിശ്വസിക്കുന്നില്ല. അത് റജിസ്റ്റര്‍ ചെയ്തിരുന്നില്ല. അച്ഛന്‍ മരിച്ച ശേഷം പ്രഭാകരന്‍പിള്ള അതിന്റെ കോപ്പി എല്ലാവര്‍ക്കും നല്‍കി. അതില്‍ കൃത്രിമത്വം നടന്നതായി സംശയം തോന്നി. കാരണം മൂന്നു മക്കളുള്ള അച്ഛന്‍ ഒരാളെ മാത്രം വില്‍പത്രത്തില്‍ ഒഴിവാക്കില്ല. സഹോദരിക്കു സ്വത്തു കിട്ടിയതിനാല്‍ അവര്‍ ഗണേഷിന്റെ കൂടെയാണ്. പ്രഭാകരന്‍പിള്ളയുടെ സഹായത്തോടെ ഗണേഷ് നിര്‍മിച്ച വില്‍പത്രമാണിതെന്നു വ്യക്തമാണെന്നും ഉഷ പറയുന്നു.
Keywords: Sister Usha Mohandas against KB Ganesh Kumar, Thiruvananthapuram, News, Family, Ganesh Kumar, Allegation, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.