Marriage | സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു
Aug 25, 2022, 20:00 IST
ADVERTISEMENT
വടകര: (www.kvartha.com) വിവാഹിതനാവുകയാണെന്ന വിവരം പങ്കുവച്ച് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂര്‍. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് സജീഷ് ഇക്കാര്യം അറിയിച്ചത്.
താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണെന്നും എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനകളും ആശംസകളും ഉണ്ടാകണമെന്നും സജീഷ് പോസ്റ്റില്‍ കുറിച്ചു. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് നിപ മഹാമാരിക്കെതിരെ പോരാടിയ സിസ്റ്റര്‍ ലിനി മരിക്കുന്നത്. റിതുല്‍, സിദ്ധാര്‍ഥ് എന്നിവരാണ് മക്കള്‍.
സജീഷിന്റെ ഫേസ്ബുക് പോസ്റ്റ്:
പ്രിയ സുഹൃത്തുക്കളെ,
ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാര്‍ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാര് കാവ് ക്ഷേത്രത്തില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങള്‍ നല്കിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം.
സ്നേഹത്തോടെ
സജീഷ്, റിതുല്‍, സിദ്ധാര്‍ഥ്, പ്രതിഭ, ദേവ പ്രിയ

Keywords: Sister Lini's husband Sajeesh is getting married, Vadakara, News, Marriage, Facebook Post, Children, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.