Marriage | നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച ലിനിയുടെ മക്കള്‍ക്ക് ഇനി അമ്മ തണല്‍; സജീഷും പ്രതിഭയും വിവാഹിതരായി
Aug 29, 2022, 14:53 IST
കോഴിക്കോട്: (www.kvartha.com) മലയാളികള്‍ ഏറെ നൊമ്പരത്തോടെയും അതിലേറെ സ്നേഹത്തോടെയും ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനി. നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനി കേരളത്തിന്റെ നൊമ്പരവും അതിലുപരി ആദരവോടെ സ്മരിക്കുന്ന വ്യക്തിയുമാണ്. ഇപ്പോഴിതാ ലിനിയുടെ മക്കള്‍ക്ക് വീണ്ടും അമ്മ തണല്‍ കിട്ടിയിരിക്കുന്നു.
ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെയും പ്രതിഭയുടെയും വിവാഹം വടകരയില്‍ വച്ച് നടന്നു. മക്കളായ റിതുലിനെയും സിദ്ധാര്‍ഥനെയും ചേര്‍ത്ത് നിര്‍ത്തി സജീഷ് പ്രതിഭയുടെ കഴുത്തില്‍ മിന്നുകെട്ടി. മകുഞ്ഞുമക്കളോടൊപ്പം ഇനി പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് സജീഷും പ്രതിഭയും. മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉള്‍പടെ നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിരുന്നു.
ലിനി വിടവാങ്ങിയിട്ട് നാല് വര്‍ഷമായി. പേരാമ്പ്ര താലൂക് ആശുപത്രിയില്‍ നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു വൈറസ് ബാധയേറ്റ് നഴ്സായിരുന്ന ലിനി മരണപ്പെടുന്നത്. അര്‍പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ എന്നും മാതൃകയാകുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.