അഭയാ കേസില്‍ റിപോര്‍ട്ട് തിരുത്തിയ പ്രതികളെ കോടതി വെറുതെ വിട്ടു

 


തിരുവനന്തപുരം: (www.kvartha.com 14.11.2014) അഭയ കേസില്‍ രാസപരിശോധനാ റിപോര്‍ട്ട് തിരുത്തിയ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ഫോറന്‍സിക് ലബോറട്ടറിയില്‍ ചീഫായിരുന്ന കെമിക്കല്‍ എക്‌സാമിനര്‍ ആര്‍. ഗീത, അനലിസ്റ്റ് ചിത്ര എന്നിവരെയാണ് തിരുവനന്തപുരം സിജെഎം കോടതി വെറുതെ വിട്ടത്.

നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ പ്രതികള്‍ വീഴ്ചവരുത്തിയിട്ടുണ്ടെങ്കിലും അതു തെറ്റായ ഉദ്ദേശ്യത്തിലായിരുന്നെന്നു തെളിയിക്കാനായിട്ടില്ലെന്നു കോടതി കണ്ടെത്തി. മാത്രമല്ല റിപോര്‍ട്ട് എഴുതിയവര്‍ക്ക് അത്  തിരുത്താനുള്ള അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, കോടതി വിധിക്കെതിരെ  അപ്പീലിന്  പോകുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. വിധിയെപ്പറ്റി പ്രതികള്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും കോടതി വിധി നിയമവിരുദ്ധമാണെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിച്ചു.
അഭയാ കേസില്‍ റിപോര്‍ട്ട് തിരുത്തിയ പ്രതികളെ കോടതി വെറുതെ വിട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Abhaya case: Register correction charges dismissed, Thiruvananthapuram, Court, Report, Appeal, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia