Arrested | ഒറ്റനമ്പര്‍ ലോടറി ചൂതാട്ടം: 3 പേര്‍ പൊലീസ് പിടിയില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) അഞ്ചരക്കണ്ടി കേന്ദ്രീകരിച്ച് ഒറ്റനമ്പര്‍ ലോടറി ചൂതാട്ടം. തിങ്കളാഴ്ച രാത്രി 11 മണിയോടെ അഞ്ചരക്കണ്ടി ടൗണില്‍ നടത്തിയ പരിശോധനയിലാണ് ചൂതാട്ട സംഘത്തിലെ മൂന്ന് പേരെ പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പ്രധാന കണ്ണികളെന്ന് കരുതുന്ന മൂന്ന് പേരെയാണ് കൂത്തുപറമ്പ് പൊലീസ് പിടികൂടിയത്.
  
Arrested | ഒറ്റനമ്പര്‍ ലോടറി ചൂതാട്ടം: 3 പേര്‍ പൊലീസ് പിടിയില്‍

മറ്റ് ഏതാനും പേര്‍ രക്ഷപ്പെട്ടതായാണ് വിവരം. പി നിഷാന്ത്, കെകെ രവീന്ദ്രന്‍, കെ ഷമല്‍ എന്നിവരാണ് പിടിയിലായത്. സംഘത്തില്‍പ്പെട്ട മറ്റുളളവരെ കണ്ടെത്താനുളള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.


Keywords:  Kannur, Kerala, News, Top-Headlines, Latest-News, Police, Investigates, Lottery, Court, Single digit lottery; 3 held.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia