Seminar | ഏക സിവില്‍ കോഡും ധ്രുവീകരണ അജന്‍ഡയും: കണ്ണൂരില്‍ സെമിനാര്‍ നടത്തി മുസ്ലിം കോര്‍ഡിനേഷന്‍ കമിറ്റി
Aug 14, 2023, 12:15 IST
കണ്ണൂര്‍: (www.kvartha.com) മുസ്ലിം കോര്‍ഡിനേഷന്‍ കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ഏക സിവില്‍ കോഡും ധ്രുവീകരണ അജന്‍ഡയും' എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂരില്‍ സെമിനാര്‍ നടത്തി. രാവിലെ 10 മണിക്ക് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടന്ന സെമിനാര്‍ മുസ്ലിം ലീഗ് നിയമസഭാ പാര്‍ടി ഡെപ്യൂടി ലീഡര്‍ എം കെ മുനീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
മുന്‍ ഡയറക്ടര്‍ ജെനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി ആസഫലി, ഫോര്‍വേഡ് ബ്ലോക് ദേശീയ ജെനറല്‍ സെക്രടറി ജി ദേവരാജന്‍, കണ്ണൂര്‍ ബിഷപ് ഹൗസ് വികാരി ജെനറല്‍ ഡോക്ടര്‍ ക്ലാരന്‍സ് പ്ലാലിയത്, ശിവഗിരി മഠം പ്രേമാനന്ദ സ്വാമികള്‍ എന്നിവര്‍ പ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ കല്ലായി, പിപി ഉമ്മര്‍ മുസലിയാര്‍, അഡ്വ. അബ്ദുല്‍ കരീം ചേലേരി, ഡോ. സുല്‍ഫികര്‍ അലി, പി പി അബ്ദുര്‍ റഹ് മാന്‍ പെരിങ്ങാടി, എംകെ ഹാമിദ് മാസ്റ്റര്‍, ശകീര്‍ ഫാറൂഖി, സിപി സലിം, ഡോ. എഎ ബശീര്‍, അഡ്വ.പിവി സൈനുദ്ദീന്‍, കെടി സഹദുള്ള എന്നിവര്‍ പങ്കെടുത്തു.
മുന്‍ ഡയറക്ടര്‍ ജെനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി ആസഫലി, ഫോര്‍വേഡ് ബ്ലോക് ദേശീയ ജെനറല്‍ സെക്രടറി ജി ദേവരാജന്‍, കണ്ണൂര്‍ ബിഷപ് ഹൗസ് വികാരി ജെനറല്‍ ഡോക്ടര്‍ ക്ലാരന്‍സ് പ്ലാലിയത്, ശിവഗിരി മഠം പ്രേമാനന്ദ സ്വാമികള്‍ എന്നിവര്‍ പ്രഭാഷണം നടത്തി.
Keywords: Single Civil Code and Polarization Agenda: Muslim Coordination Committee conducts seminar in Kannur, Kannur, News, Single Civil Code, Muslim League, Religion, MK Muneer, Inauguration, Chamber Hall, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.