പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ അയിരൂര്‍ സദാശിവന്‍ വാഹനാപകടത്തില്‍ മരിച്ചു

 


ആലപ്പുഴ: (www.kvartha.com 09/04/2015) പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ അയിരൂര്‍ സദാശിവന്‍(78) വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ മനയ്ക്കച്ചിറയിലുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം.

അങ്കമാലിയില്‍ ഒരു പരിപാടി കഴിഞ്ഞ് താമസസ്ഥലമായ അടൂരിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മകന്‍ ശ്രീകുമാര്‍ ഓടിച്ചിരുന്ന കാര്‍ കനാലിലേക്ക് മറിഞ്ഞാണ് അപകടം. അപകടത്തില്‍ നിസാര പരിക്കേറ്റ ശ്രീകുമാറിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചായം, അങ്കത്തട്ട്, ശാപമോക്ഷം, അലകള്‍, അതിഥി, ലവ് മാര്യേജ്, അജ്ഞാതവാസം, സേതുബന്ധനം, ഉദ്യോഗപര്‍വം(നാടകം), രഹസ്യരാത്രി, കലിയുഗം, ധര്‍മ്മയുദ്ധം, കൊട്ടാരം വില്‍ക്കാനുണ്ട്, പഞ്ചവടി, മരം, രാജഹംസം തുടങ്ങിയ ചിത്രങ്ങളിലും നാടകങ്ങളിലും സദാശിവന്‍ പാടിയിട്ടുണ്ട്.  ചായം എന്ന സിനിമയിലെ 'അമ്മേ, അമ്മേ, അവിടുത്തെ മുമ്പില്‍ ഞാനാര്, ദൈവമാര്' എന്നീ ഗാനങ്ങള്‍ വളരെ പ്രശസ്തമായിരുന്നു.

പത്തനംതിട്ടയിലെ അയിരൂര്‍ എന്ന സ്ഥലത്ത് ജനിച്ച സദാശിവന്‍ അര്‍ജുനന്‍ മാസ്റ്ററിനൊപ്പം നാടകങ്ങളിലൂടെയാണ് പ്രശസ്തനായത്. ജി.ദേവരാജന്‍ മാസ്റ്റര്‍, ദക്ഷിണാ മൂര്‍ത്തി, പുകഴേന്തി എന്നിവരുടെ സംഗീത സംവിധാനത്തില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള അദ്ദേഹം വിപഞ്ചിക എന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വഹിച്ചു. നിലവില്‍ ആകാശവാണിയില്‍ സംഗീത സംവിധായകനായും ഒഡീഷന്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുകയായിരുന്നു.

പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ അയിരൂര്‍ സദാശിവന്‍ വാഹനാപകടത്തില്‍ മരിച്ചു


ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:   Singer Ayiroor Sadasivan dies in accident, Alappuzha, Vehicles, Hospital, Treatment, Music Director, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia