Dead | ഗായികയും അധ്യാപികയുമായ ബിന്ദു സജിത് കുമാര്‍ നിര്യാതയായി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) മൂന്നര പതിറ്റാണ്ട് കാലം കോളജ് ഓഫ് കോമേഴ്‌സ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപിക യായും ഓഫീസ് സ്റ്റാഫ് ആയും കലാസാംസ്‌കാരിക പ്രവര്‍ത്തകയായും സേവനമനുഷ്ഠിച്ച ബിന്ദു സജിത് കുമാര്‍(52) നിര്യാതയായി. പരേതനായ സജിത് കുമാറിന്റെ ഭാര്യയാണ്. ചിറക്കല്‍ രാജാസ് സ്‌കൂളിന് സമീപം അമലാഞ്ജനയില്‍ താമസിച്ചു വരികയായിരുന്നു.

മക്കള്‍: അമല്‍ജിത്(മീഡിയ പ്രവര്‍ത്തകന്‍), അഞ്ജന ജിത്(അധ്യാപിക, ചിറക്കല്‍ കസ്തൂര്‍ബാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), മരുമകന്‍: അനിരുദ്ധ് (സഊദി അറേബ്യ).

Dead | ഗായികയും അധ്യാപികയുമായ ബിന്ദു സജിത് കുമാര്‍ നിര്യാതയായി

മികച്ച ഗായിക, റേഡിയോ അവതാരിക, കലാപരിപാടികളുടെ സംഘാടക എന്നനിലയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന
ബിന്ദു സജിത് കുമാറിന്റെ വിയോഗം സമാന്തര വിദ്യാഭ്യാസ മേഖലക്കും കോളജ് ഓഫ് കോമേഴ്‌സിനും കനത്ത നഷ്ടമാണെന്ന് കോളജ് ഓഫ് കോമേഴ്‌സ് മാനേജ്‌മെന്റ് അനുശോചന കുറിപ്പില്‍ അറിയിച്ചു. പരേതയോടുള്ള ആദരസൂചകമായി വ്യാഴാഴ്ച കോളജ് കോമേഴ്‌സിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ എട്ടുമണി മുതല്‍ 10 മണിവരെ ഭൗതികശരീരം ചിറക്കല്‍ രാജാസ് സ്‌കൂളിന് സമീപത്തുള്ള അഞ്ജനയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 10.30 ന് പയ്യാമ്പലത്തെ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കും.

Keywords: Singer and teacher Bindu Sajith Kumar passed away, Kannur, News, Singer, Teacher, Bindu Sajith Kumar, Death, Obituary, Holiday, College, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia