പണിക്കന്‍കുടിയിലെ സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് ; മര്‍ദനത്തില്‍ വാരിയെല്ലുകള്‍ പൊട്ടിയെന്നും പോസ്റ്റുമോര്‍ടെം റിപോര്‍ട്
Sep 4, 2021, 22:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com 04.09.2021) പണിക്കന്‍കുടിയിലെ സിന്ധുവിന്റെ കൊലപാതകത്തിലെ പോസ്റ്റ്മോര്‍ടെം റിപോര്‍ടിലെ പ്രാഥമിക നിഗമനങ്ങള്‍ പുറത്തുവന്നു. സിന്ധുവിനെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ടെം റിപോര്‍ടില്‍ പറയുന്നു. സിന്ധുവിന് ക്രൂരമായി മര്‍ദനമേറ്റിരുന്നുവെന്നും മര്‍ദനത്തെ തുടര്‍ന്ന് വാരിയെല്ലുകള്‍ പൊട്ടിയിരുന്നുവെന്നും റിപോര്‍ടിലുണ്ട്.
വിശദമായ പോസ്റ്റ് മോര്‍ടെം റിപോര്‍ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും പൊലീസ് അറിയിച്ചു. രണ്ടാഴ്ചയായി ഒളിവില്‍ കഴിയുന്ന പ്രതിയെ കണ്ടെത്തുന്നതിനായി സമഗ്രമായ അന്വേഷണമാണ് നടത്തുന്നത്. ഇടുക്കി ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായാണ് അന്വേഷണം നടത്തുന്നത്. സംസ്ഥാനതിനകത്തും പുറത്തും വ്യാപക തെരച്ചില്‍ തുടങ്ങിയതായും പൊലീസ് വ്യക്തമാക്കി.
മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമ ബിനോയിയുടെ (56) പേരില്‍ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഇടുക്കി തഹസില്‍ദാരുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ശനിയാഴ്ച രാവിലെയാണ് അടുപ്പു പൊളിച്ച് സിന്ധുവിന്റെ (45) മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കാണാതായ സിന്ധുവിന്റേത് തന്നെയാണെന്ന് മകനും സഹോദരനും തിരിച്ചറിഞ്ഞിരുന്നു.
അതേസമയം പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാന്‍ വിദഗ്ദ്ധമായ ആസൂത്രണമാണ് പ്രതി നടത്തിയത്. മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയില്‍ കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാല്‍ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാന്‍ കുഴിയിലാകെ മുളക് പൊടി വിതറി.
പ്ലാസ്റ്റിക് കൊണ്ട് മുഖം മറച്ച് നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. മൂക്കുത്തി ഒഴികെയുള്ള കഴുത്തിലും കാതിലും അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ഊരിമാറ്റിയ നിലയിലാണ്. ശരീരം അഴുകിയ നിലയിലാണ്. കോട്ടയം മെഡികെല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ടെം നടത്തിയത്.
Keywords: Sindhu of Panikkankudy killed by suffocation; Postmortem report revealed, Idukki, News, Local News, Murder, Police, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

