ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: സി.പി.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ട എസ്.എഫ്.ഐയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് ഒടുവില്‍ ദൈവത്തിന്റെ വിളികേട്ടു. ഇനി കുരിശേന്തി ബൈബിള്‍ വചന പ്രഘോഷകയാകാനാണ് തന്റെ തീരുമാനമെന്ന് സിന്ധുജോയി ഫേസ് ബുക്കിലൂടെ പ്രഖ്യാപിച്ചു.
എല്ലാത്തിനും ഒരുസമയമുണ്ട് അപ്പോള്‍ അത് തീര്‍ച്ചയായും നടന്നിരിക്കും. വിശ്വാസിയായിമാറിയ സിന്ധുജോയി പറയുന്നു. ചൊവ്വാഴ്ച ഫേസ്ബുക്കില്‍ സിന്ധു പോസ്റ്റ് ചെയ്തത് സെന്റ് തോമസ് പുണ്യവാളന്റെ ചിത്രമായിരുന്നു.
എസ്.എഫ്.ഐയുടെ ആദ്യവനിതാ സംസ്ഥാന പ്രസിഡന്റായിരുന്നു സിന്ധുജോയി. സമരമുഖങ്ങളിലും, പ്രസംഗവേദിയിലും അണികളുടെ ആവേശമായിരുന്നു. എറണാകുളത്ത് കെ.വി. തോമസ് മാസ്റ്റര്‍ക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ജനശ്രദ്ധനേടി.
പൊടുന്നനെ അവര്‍ക്ക് ഏതോ ഉള്‍വിളി ഉണ്ടായപ്പോള്‍ നേരെചെന്നത് ഉമ്മന്‍ചാണ്ടിയുടെ സമീപത്തേക്കാണ്. സി.പി.എമ്മില്‍ നിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനെ ഏല്‍പ്പിച്ചാണ് സിന്ധുജോയി കോട്ടയത്തെ ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തില്‍ പ്രചരണത്തിന് ഇറങ്ങിയത്.
ഈ ഉപകാര സ്മരണയുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് മുഖ്യമന്ത്രി നേരിട്ട് സിന്ധുവിനെ സംസ്ഥാന യൂത്ത് കമ്മീഷന്റെ അധ്യക്ഷയുമാക്കി. ഇതിനിടയിലാണ് ദൈവവിളികേട്ട് കുരിശേന്താന് തീരുമാനിച്ചത്. അങ്ങനെവീണ്ടും സിന്ധുജോയി വാര്‍ത്തകളില്‍ നിറയുന്നു.

Keywords: Kochi, CPM, Sindhu Joy, SFI, Bible, Facebook, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.