Treatment | പാര്‍ശ്വഫലങ്ങളില്ല; കഫക്കെട്ട് നിയന്ത്രിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചെറിയ ചികിത്സകള്‍ അറിയാം!
Feb 25, 2024, 18:16 IST
കൊച്ചി: (KVARTHA) വെള്ളം മാറിയുള്ള ജലദോഷത്തിന്റെയോ കാലാവസ്ഥ മാറുന്നതിന്റെയോ നീര്‍ക്കെട്ടിന്റെയോ ഭാഗമായുണ്ടാകുന്ന കഫക്കെട്ട് ഏറെ നാളത്തേക്ക് ഭേദമാകാതെ ഇരിക്കാറുണ്ട്. അതോടെ കൂടെ വരുന്നതാണ് ചുമയും ജലദോഷവും ചിലപ്പോള്‍ പനിയും. പലപ്പോഴും ഏറെ നാള്‍ മരുന്ന് കഴിക്കുന്നത് മൂലം പാര്‍ശ്വഫലങ്ങള്‍വന്ന് വലയാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം അസുഖങ്ങള്‍ മാറ്റിയെടുക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചെറിയ ചികിത്സകളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
തുളസി: ആയുര്‍വേദത്തില്‍ കഫ രോഗങ്ങള്‍ മാറ്റിയെടുക്കാന്‍ ഉത്തമമായി കണക്കാക്കുന്ന ഒരു ഔഷധമാണ് തുളസി. കഫവും പനിയും മാറ്റുന്നതിന് മാത്രമല്ല, ചില ചര്‍മ രോഗങ്ങള്‍ അകറ്റാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും തുളസി അത്യുത്തമം തന്നെ.
നമ്മള്‍ തുളസി കഴിക്കുമ്പോള്‍ ഇത് ശരീരത്തിലെ ആന്റിബോഡി വര്‍ധിപ്പിക്കുകയും ഇത് നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ അണുബാധ കുറയ്ക്കുന്നതിനും കഫക്കെട്ട് കുറയ്ക്കാനും സഹായിക്കുന്നുണ്ട്.
ഇഞ്ചി: കഫക്കെട്ടിനെ പ്രതിരോധിക്കാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ഒരു മരുന്നാണ് ഇഞ്ചിനീര്. ബാക്ടീരിയ, വൈറസ് എന്നീ അണുക്കളെ ഫലപ്രദമായി തുരത്താന്‍ ഇഞ്ചിക്കാവും. അതോടൊപ്പം തന്നെ നെഞ്ചില്‍ കെട്ടിക്കിടക്കുന്ന കഫത്തെ ഇളക്കാനും ഇഞ്ചി സഹായിക്കും.
ഉള്ളി: ഒരു പരിധി വരെ കഫക്കെട്ടിനെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇതിനായി ഉള്ളി തീരെ ചെറുതായി അരിഞ്ഞ ശേഷം വെള്ളത്തില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ മുക്കിവയ്ക്കുക. ഈ വെള്ളം മൂന്നോ നാലോ ടേബിള്‍ സ്പൂണ്‍ ദിവസവും കഴിക്കുക. അതല്ലെങ്കില്‍ ഉപ്പ് ചേര്‍ത്തോ കല്‍കണ്ടം ചേര്‍ത്തോ ഉള്ളി കഴിക്കുന്നതും കഫക്കെട്ട് കുറയാന്‍ നല്ലതാണ്.
വെളുത്തുള്ളി: കഫക്കെട്ടിനുള്ള മറ്റൊരു വീട്ടുചികിത്സയാണ് വെളുത്തുള്ളി. വൈറലോ ഫംഗലോ ആയ പ്രശ്നങ്ങളെയെല്ലാം ചെറുക്കാന്‍ വെളുത്തുള്ളി ഏറെ ഗുണപ്രദമാണ്. വെളുത്തുള്ളി പച്ചയ്ക്കോ അല്ലെങ്കില്‍ അധികം പാകം ചെയ്യാതെ ഭക്ഷണത്തില്‍ കലര്‍ത്തിയോ കഴിച്ചാല്‍ മതിയാകും.
ഏലയ്ക്ക: കഫക്കെട്ടിന്റെ പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മറ്റൊരു മരുന്ന്. കൃത്യമായ ദഹനം നടക്കാനാണ് ഏലയ്ക്ക പൊതുവേ സഹായിക്കുന്നത്. കഫക്കെട്ടുള്ളപ്പോള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരിക്കും. അത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഏലയ്ക്ക കഴിക്കുന്നതോടെ സാധ്യമാകും.
പൈനാപിള്‍: ഇതില്‍ അടങ്ങിയിരിക്കുന്ന 'ബ്രോംലെയ്ന്‍' എന്ന എന്‍സൈം ആസ്ത്മ- മറ്റ് അലര്‍ജികള്‍ മൂലമുണ്ടാകുന്ന കഫക്കെട്ടിനെ ചെറുക്കാന്‍ സഹായകമാണ്. അകത്ത് കെട്ടിക്കിടക്കുന് കഫം പുറത്തുവരാനും പൈനാപിള്‍ നീര് സഹായിക്കുന്നു.
പാര്‍ശ്വഫലങ്ങളില്ലാത്തതിനാല്‍ തന്നെ, ഇവയെല്ലാം ഒന്ന് വീട്ടില്‍ പരീക്ഷിച്ച് നോക്കുന്നതുകൊണ്ട് മറ്റ് പ്രശ്നങ്ങളുമില്ല. അതേസമയം, പനിയെ തുടര്‍ന്നുള്ള അണുബാധ, അലര്‍ജി, പുകവലി, ന്യുമോണിയ പോലെ ശ്വാസകോശത്തെ ബാധിക്കുന്ന അസുഖങ്ങള്‍ ഇവയെല്ലാം കഫക്കെട്ട് പഴകാനിടയാക്കും. അത്തരക്കാര്‍ നിര്‍ബന്ധമായും ആരോഗ്യപ്രവര്‍ത്തകരുടെ സേവനം തേടേണ്ടതാണ്.
Keywords: News, Kerala, Kerala-News, Lifestyle, Lifestyle-News, Health-News, Simple Way, Treat, Excess Mucus, Cough, Home Remedy, Simple ways to treat excess mucus.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.