Get Mosquito OUT | പല വിദ്യകളും പരീക്ഷിച്ചിട്ടും കൊതുകിനെ അകറ്റാന്‍ കഴിഞ്ഞില്ലെങ്കിൽ എളുപ്പവഴികൾ ഇതാ

 


കൊച്ചി: (KVARTHA) ഏറ്റവും അപകടകാരികളായ പ്രാണികളിലൊന്നാണ് കൊതുക്( Mosquitoes)  സന്ധ്യാ സമയത്താണ് മിക്കവാറും കൊതുകുകള്‍ വീട്ടിനകത്ത് കടന്ന് ഉപദ്രവകാരിയാകുന്നത്. പലതരത്തിലുള്ള അസുഖങ്ങളാണ് കൊതുക് പരത്തുന്നത്. മിക്ക അസുഖങ്ങളും കൂടിപ്പോയാല്‍ മരണത്തിന് വരെ കാരണമാകുന്നു. Get Mosquito OUT | പല വിദ്യകളും പരീക്ഷിച്ചിട്ടും കൊതുകിനെ അകറ്റാന്‍ കഴിഞ്ഞില്ലെങ്കിൽ എളുപ്പവഴികൾ ഇതാ
കൊതുകിനെ അകറ്റാന്‍ കൊതുകുതിരി കത്തിക്കുകയോ ലിക്വിഡ് മോസ്‌കിറ്റോ വേപറൈസര്‍ ഉപയോഗിക്കുകയോ അറിയാവുന്ന മറ്റ് കൊതുകുനശീകരണ വിദ്യകള്‍ ഉപയോഗിക്കുകയുമൊക്കെ ചെയ്തിട്ടും ശല്യം കൂടുകയല്ലാതെ കുറയുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ കൊതുകിനെ തുരത്താന്‍ ചില എളുപ്പ വഴികള്‍ ഉണ്ട്, അവ ഏതൊക്കെയെന്ന് നോക്കാം.

*നാരങ്ങ (Lemon)

കൊതുകിനെ ഓടിക്കാന്‍ ഏറ്റവും നല്ലതാണ് നാരങ്ങ എന്ന് വിദഗ്ധര്‍ പറയുന്നു. ചെറുനാരങ്ങ മുറിച്ച് അതിനുള്ളില്‍ ഗ്രാമ്പു കുത്തിവച്ച് വാതിലുകളിലും, ജനാലകളിലും വയ്ക്കുന്നത് കൊതുക് വരാതിരിക്കാന്‍ നല്ലതാണ്. നാരങ്ങയുടെ നീര് കയ്യില്‍ തേച്ചിടുന്നതും കൊതുകടി ഏല്‍ക്കാതിരിക്കാന്‍ നല്ലതാണെന്ന് അനുഭവസ്ഥര്‍ പറയുന്നു

*കര്‍പ്പൂരവള്ളി


കര്‍പ്പൂരവള്ളി വീട്ടില്‍ വളര്‍ത്തുന്നതും ലാവെന്‍ഡര്‍ ഓയില്‍ പോലുള്ള ഓയിലുകള്‍ ഉപയോഗിക്കുന്നതും കൊതുക് ശല്യം അകറ്റും. ലാവെന്‍ഡര്‍ ഓയില്‍ കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്പ്രേ ചെയ്യുന്നതും നല്ലതാണ്.

*വെളുത്തുള്ളി (Garlic)


കൊതുകില്‍ നിന്ന് രക്ഷ നേടാനുള്ള ഉത്തമമാര്‍ഗമാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയില്‍ തളിച്ചാല്‍ കൊതുകിനെ അകറ്റാവുന്നതാണ്. വെളുത്തുള്ളി ചതച്ചു ചാറെടുത്തു ശരീരത്തില്‍ പുരട്ടിയാലും കൊതുകു കടിയില്‍ നിന്നു രക്ഷനേടാം.

*പുതിന ചെടി (Mint plant)


കൊതുകിനെ അകറ്റാന്‍ ഏറ്റവും മികച്ചതാണ് പുതിന ചെടി. പുതിന വീട്ടില്‍ വളര്‍ത്തുന്നത് കൊതുകിനെയും മറ്റ് പ്രാണികളെ ഒഴിവാക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ ഏറെ ഔഷധ ഗുണമുള്ള തുളസി വീട്ടില്‍ വളര്‍ത്തുന്നതും ആരോഗ്യപരമായി നല്ലതാണ്. കൊതുകിനെ അകറ്റാനും ഗുണം ചെയ്യും. തുളസി ചെടിച്ചട്ടിയില്‍ വളര്‍ത്തി വീടിനുള്ളില്‍ വയ്ക്കുന്നത് കൊതുക് വരാതിരിക്കാന്‍ ഗുണം ചെയ്യും.

Keywords: Simple Ways to Get Rid of Mosquitoes, Kochi, News, Mosquitoes, Sickness, Tulsi, Health, Health Tips, Lemon, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia