സിമിയുടെ ആശയങ്ങള്‍ ഇപ്പോഴും പ്രചരിക്കുന്നു: തിരുവഞ്ചൂര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സിമിയുടെ ആശയങ്ങള്‍ ഇപ്പോഴും പ്രചരിക്കുന്നു: തിരുവഞ്ചൂര്‍
തിരുവനന്തപുരം : നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ ആശയങ്ങള്‍ സംസ്ഥാനത്ത് ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍ സിമി എന്ന പേരില്‍ ഒരു സംഘടന സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ മറ്റ് ചില സംഘടനകളിലൂടെ ഇന്ത്യാവിരുദ്ധആശയങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. ജമാഅത്ത് ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായാണ് സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി) രംഗത്ത് വന്നത്. ഇതിന് നയിച്ചവര്‍ പലരും മുഖ്യധാര രാഷ്ട്രീയ നേതൃത്വത്തിലെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന വിധ്വസക പ്രവര്‍ത്തനങ്ങളില്‍ സിമി പങ്ക് തെളിഞ്ഞതാണ്.

Keywords:  Thiruvananthapuram, Kerala, Thiruvanchoor Radhakrishnan, SIMI  
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia