Allegation | അന്തസുള്ള വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ആവില്ല; സതീശന്‍ നടത്തിയ മണിചെയിന്‍ തട്ടിപ്പിന്റെ തെളിവുകള്‍ പുറത്തുവിടും; ഭീഷണിയുമായി സിമി റോസ് ബെല്‍ ജോണ്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KVARTHA) പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മുന്‍ എ.ഐ.സി.സി അംഗം സിമി റോസ് ബെല്‍ ജോണ്‍ കൂടുതല്‍ ആരോപണവുമായി രംഗത്ത്. അന്തസുള്ള വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ആവില്ലെന്നും വി.ഡി സതീശന്‍ നടത്തിയ മണിചെയിന്‍ തട്ടിപ്പിന്റെ തെളിവുകള്‍ പുറത്തുവിടുമെന്നും പ്രതിപക്ഷ നേതാവ് വന്ന വഴി മറക്കരുതെന്നും സിമി പറഞ്ഞു.
എ.ഐ.സി.സി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി, പാര്‍ട്ടിയില്‍ വി.ഡി സതീശന്റെ നേതൃത്വത്തില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും കോണ്‍ഗ്രസില്‍ സ്ത്രീകള്‍ ലിംഗവിവേചനവും ചൂഷണവും നേരിടുന്നുണ്ടെന്നും ആരോപിച്ചിരുന്നു.
സതീശന്‍ പാര്‍ട്ടിയിലെ തന്റെ അവസരങ്ങള്‍ നിഷേധിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഗുഡ്ബുക്കില്‍ തനിക്കിടം നേടാനായില്ലെന്നും അതിന് കാരണം അദ്ദേഹം ഉദ്ദേശിച്ചതുപോലെ വഴങ്ങാത്തതിനാലാണെന്നും സിമി ആരോപിച്ചിരുന്നു.
സി.പി.എമ്മുമായി ഗൂഢാലോചന നടത്തിയെങ്കില്‍ അതിന്റെ തെളിവ് പുറത്തുവിടാനും അവര്‍ ആവശ്യപ്പെട്ടു. ലതിക സുഭാഷ്, പദ്മജ വേണുഗോപാല്‍ എന്നിവരെ പാര്‍ട്ടി അപമാനിച്ചു വിട്ടതാണെന്നും സിമി ആരോപിച്ചു. ഈഡന്റെ മകന്‍ ആയത് കൊണ്ടല്ലേ ഹൈബിയെ എം.പി ആക്കിയതെന്നും എന്തുകൊണ്ട് പദ്മജയ്ക്ക് ആ സ്ഥാനം കൊടുത്തില്ലെന്നും സിമി ചോദിച്ചു. ദീപ്തി മേരി വര്‍ഗീസിനെ പുറത്താക്കി മൂന്നു മാസത്തിനുള്ളില്‍ തന്നെ അവര്‍ തിരിച്ചെത്തിയെന്നും സിമി പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച മഹേഷ് എം.എല്‍.എയ്ക്ക് ഒന്നും സംഭവിച്ചില്ല. അയാള്‍ പുരുഷന്‍ ആയതുകൊണ്ടാണ് അതെന്നും എന്നാല്‍ വിധവയായ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സിമി ആരോപിച്ചു.
സിമി റോസ് ബെല്‍ ജോണിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് വനിതാ നേതാക്കള്‍ എ.ഐ.സി.സി- കെ.പി.സി.സി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ സിമി അധിക്ഷേപിച്ചെന്നായിരുന്നു ഇവരുടെ പരാതി.
ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, പി.കെ ജയലക്ഷ്മി, ദീപ്തി മേരി വര്‍ഗീസ്, ആലിപ്പറ്റ ജമീല, കെ.എ തുളസി, ജെബി മേത്തര്‍ എന്നിവരാണ് പരാതി നല്‍കിയത്.
#KeralaPolitics, #VDsatheesan, #SimiRoseBellJohn, #Congress, #PoliticalScandal, #WomenInPolitisc
