സില്‍വര്‍ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ല, ഡിപിആര്‍ അപൂര്‍ണം, വിദേശ വായ്പയുടെ കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

 


ന്യൂഡെല്‍ഹി: (www.kvartha.com 26.03.2022) കേരളത്തിലെ സില്‍വര്‍ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അടൂര്‍ പ്രകാശ് എംപിക്കു നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ല, ഡിപിആര്‍ അപൂര്‍ണം, വിദേശ വായ്പയുടെ കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

1000 കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണമെന്ന് പറഞ്ഞ മന്ത്രി സാമ്പത്തിക, സാങ്കേതിക വശങ്ങള്‍ പരിശോധിച്ചശേഷം മാത്രമാണ് അംഗീകാരം നല്‍കുന്നതെന്നും വ്യക്തമാക്കി.

മാത്രമല്ല, പദ്ധതിക്കായി കേരളം സമര്‍പിച്ച ഡിപിആര്‍ അപൂര്‍ണമാണെന്നും വിദേശ വായ്പയുടെ കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു.

Keywords: Silver Line does not have approval yet. DPR incomplete: Railways Minister upends CPM's grand narrative, New Delhi, News, Railway, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia