നാട്ടുകാര്‍ സീരിയല്‍ നടിയുടെ വീട്ടില്‍നിന്ന് പിടികൂടിയ എസ്ഐക്ക് സസ്പെൻഷൻ

 


കൊച്ചി: (www.kvartha.com 11.06.2016) നാട്ടുകാര്‍ സീരിയല്‍ നടിയുടെ വീട്ടില്‍നിന്ന് കൈയോടെ പിടികൂടിയ പുത്തന്‍കുരിശ് എസ്‌ഐ  ജെ.എസ്.സജീവ്ക‍ുമാറിന് (38) സസ്പെൻഷൻ.  അതേസമയം എസ്‌ഐയേയും നടിയേയും കൈയോടെ പിടികൂടി മര്‍ദിച്ച നാട്ടുകാര്‍ക്കെതിരെയും കേസെടുത്തു.

നാട്ടുകാരുടെ മര്‍ദനത്തില്‍ പരുക്കേറ്റ എസ്‌ഐ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസ് അന്വേഷിച്ച മൂവാറ്റുപുഴ ഡിവൈഎസ്പി: എസ്‌ഐയോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. എസ്‌ഐ നല്‍കിയ വിശദീകരണം ഡിവൈഎസ്പിക്ക് തൃപ്തികരമല്ലാത്തതിനാലാണ് നടപടി.

എസ്‌ഐയെ മര്‍ദിച്ച കണ്ടാലറിയാവുന്ന 22 നാട്ടുകാര്‍ക്കെതിരെയാണ് കേസെടുത്തത്.  ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30നാണ് തിരുവാണിയൂരുള്ള സീരിയല്‍ നടിയുടെ വീട്ടില്‍ എസ്‌ഐ സ്വന്തം കാറില്‍ മഫ്തിയില്‍ എത്തിയത്.

എന്നാല്‍ പല ദിവസങ്ങളായി ഇവിടെ എത്താറുള്ള എസ്‌ഐയെ ചോദ്യം ചെയ്യുകയാണ് ചെയ്തതെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാനാണ് എത്തിയതെന്നാണ് എസ്‌ഐ നല്‍കിയ വിശദീകരണം.
നാട്ടുകാര്‍ സീരിയല്‍ നടിയുടെ വീട്ടില്‍നിന്ന് പിടികൂടിയ എസ്ഐക്ക്  സസ്പെൻഷൻ

Keywords: Kochi, Ernakulam, Kerala, Actress, Police, SI, Case, suspend, DYSP, Immoral Police, Muvvatupuza.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia