ഹര്‍ത്താല്‍ ദിനത്തില്‍ സാധനം വാങ്ങാനെത്തിയ യുവാവിന്റെ ബൈക്കിന്റെ കീയുമായി എസ് ഐ സ്ഥലം വിട്ടു

 


തിരുവനന്തപുരം: (www.kvartha.com 29.11.2016) ഹര്‍ത്താല്‍ ദിനത്തില്‍ സാധനം വാങ്ങാനെത്തിയ യുവാവിന്റെ ബൈക്കിന്റെ കീയുമായി എസ് ഐ സ്ഥലം വിട്ടു. പാളയം കണ്ണിമേറ മാര്‍ക്കറ്റിനു മുന്നില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.

കന്റോണ്‍മെന്റ് എസ്‌ഐ ആണ് ബൈക്കില്‍ വെച്ചിരുന്ന കീയുമായി സ്ഥലംവിട്ടത്. ഒടുവില്‍ സാധനം വാങ്ങി വന്ന ബൈക്ക് യാത്രികന്‍ ബൈക്കില്‍ വെച്ചിരുന്ന കീ കാണാതെ നട്ടംതിരിഞ്ഞു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ സ്‌റ്റേഷനിലെത്തി താക്കോല്‍ വാങ്ങേണ്ട അവസ്ഥയിലായിരുന്നു ബൈക്ക് യാത്രികന്‍.

തിരുമല സ്വദേശിയായ ഗണേശന്‍ എന്ന യുവാവണ് കീ കാണാതെ നട്ടംതിരിഞ്ഞത്. സാധനം വാങ്ങാന്‍ ടൗണിലെത്തിയ ഗണേശന്‍ അവിടെ മറ്റു ബൈക്കുകള്‍ വച്ചിരുന്ന സ്ഥലത്തു പാര്‍ക്ക് ചെയ്തതിനു ശേഷമാണ് കടയില്‍ പോയത്. ഗണേശന്‍ നേരത്തെ വാങ്ങിയ സാധനങ്ങളും ബൈക്കില്‍ വെച്ചായിരുന്നു യാത്ര. ഇതോടൊപ്പം കീയും ബൈക്കില്‍ വെച്ചിരുന്നു. ഹര്‍ത്താല്‍ ആയതിനാല്‍ മാര്‍ക്കറ്റിനു മുന്നില്‍ പോലീസുകാരും ഉണ്ടായിരുന്നു.

ഈ സമയം മാര്‍ക്കറ്റിനകത്തേക്ക് കന്റോണ്‍മെന്റ് എസ്‌ഐയും സംഘവും കടന്നുവന്നു. അപ്പോഴാണ് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ താക്കോല്‍ ഇരിക്കുന്നതു എസ്‌ഐ കണ്ടത്. ഇതോടെ എസ് ഐ താക്കോല്‍ ഊരിയെടുത്തു സ്ഥലംവിട്ടു. താക്കോല്‍ എടുക്കുന്നതുകണ്ട് പ്രദേശവാസികള്‍ എസ്‌ഐയോട് അതേക്കുറിച്ച് ചോദിച്ചെങ്കിലും വൃക്തമായ മറുപടി നല്‍കിയില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

ഇതിനിടെ സാധനം വാങ്ങാന്‍ പോയ ഗണേശന്‍ തിരികെ എത്തിയപ്പോള്‍ ബൈക്കില്‍ വെച്ചിരുന്ന താക്കോല്‍ കാണാതെ പ്രയാസപ്പെട്ടു. അവിടെയുണ്ടായിരുന്ന പോലീസുകാരോടു ചോദിച്ചപ്പോള്‍ എസ്‌ഐ കൊണ്ടുപോയതാണെന്നും കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ചെന്നാല്‍ താക്കോല്‍ കിട്ടുമെന്നുമായിരുന്നു മറുപടി. എന്നാല്‍ ഒരു തെറ്റും ചെയ്യാത്ത താന്‍ സ്‌റ്റേഷനില്‍ പോകേണ്ട കാര്യമോര്‍ത്തു പേടിച്ചുനിന്ന ഗണേശനു സഹായവുമായി അവിടെയുണ്ടായിരുന്ന യൂണിയന്‍കാര്‍ എത്തി. ഇവരില്‍ ഒരാള്‍ ഗണേശനൊപ്പം ബൈക്കില്‍ സ്‌റ്റേഷനില്‍ പോയി താക്കോല്‍ വാങ്ങി
നല്‍കുകയും ചെയ്തു.

 അപ്പോഴാണ് താന്‍ എന്തിനാണ് താക്കോല്‍ ഊരിയെടുത്തതെന്നതിന് കന്റോണ്‍മെന്റ് എസ് വിശദീകരണം നല്‍കിയത്. ഈ ഭാഗങ്ങളില്‍ താക്കോല്‍ വച്ചിട്ടു പോകുന്ന ബൈക്കുകള്‍ വ്യാപകമായി മോഷണംപോകുന്നുണ്ടെന്ന പരാതി ലഭിച്ചിട്ടുണ്ട്. 

മോഷണം ഒഴിവാക്കി യാത്രക്കാരെ 'അലര്‍ട്ട്' ആക്കാനാണു താക്കോല്‍ ഊരിയെടുത്തതെന്നും പോലീസ് അറിയിച്ചു. അപ്പോഴാണ് എസ് ഐയുടെ നിരപരാധിത്വം ഗണേശന് ബോധ്യപ്പെട്ടത്. 

ഹര്‍ത്താല്‍ ദിനത്തില്‍ സാധനം വാങ്ങാനെത്തിയ യുവാവിന്റെ ബൈക്കിന്റെ കീയുമായി എസ് ഐ സ്ഥലം വിട്ടു

Also Read:
ബാവിക്കര ദുരന്തത്തിന് പിന്നാലെ ബദിയടുക്കയില്‍ രണ്ട് കുട്ടികള്‍ കിണറില്‍വീണ് മരിച്ചു

Keywords:  Thiruvananthapuram, Police, Passenger, Police Station, Allegation, Complaint, Theft, Palayam, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia