അപസ്മാര രോഗിയായ വയോധികന് റോഡില്‍ എസ് ഐയുടെ ചൂരല്‍പ്രയോഗം; വലതുകാലിന്റെ തുടയില്‍ പൊട്ടല്‍, നെഞ്ചില്‍ ചൂരല്‍ കൊണ്ട് കുത്തുകയും ചെയ്തുവെന്ന് പരാതി

 


ആര്യനാട്: (www.kvartha.com 28.05.2021) അപസ്മാര രോഗിയായ വയോധികന് റോഡില്‍ എസ് ഐയുടെ ചൂരല്‍പ്രയോഗം. അക്രമത്തില്‍ വലതുകാലിന്റെ തുടയില്‍ പൊട്ടല്‍, നെഞ്ചില്‍ ചൂരല്‍ കൊണ്ട് കുത്തുകയും ചെയ്തുവെന്ന് പരാതി.

അപസ്മാര രോഗിയായ വയോധികന് റോഡില്‍ എസ് ഐയുടെ ചൂരല്‍പ്രയോഗം; വലതുകാലിന്റെ തുടയില്‍ പൊട്ടല്‍, നെഞ്ചില്‍ ചൂരല്‍ കൊണ്ട് കുത്തുകയും ചെയ്തുവെന്ന് പരാതി

പഞ്ചായത്തംഗത്തിന്റെ പിതാവും 20 വര്‍ഷമായി അപസ്മാര രോഗിയുമായ ചേരപ്പള്ളി അമ്മന്‍ കോവിലിന് സമീപം ബി പ്രഭാകര (67) ന് അടിയേറ്റ സംഭവത്തില്‍ മകളും ഉഴമലയ്ക്കല്‍ പഞ്ചായത്തംഗവുമായ ആര്‍ പി കലാമോള്‍ ആണ് ഇതുസംബന്ധിച്ച് കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.

വയോധികനെ ആര്യനാട് ജനമൈത്രി സ്റ്റേഷനിലെ എസ്‌ഐ റോഡില്‍ വച്ച് ചൂരല്‍ കൊണ്ട് അടിച്ചെന്നാണ് പരാതി. മെയ് 25ന് വൈകിട്ട് ബന്ധുവിന്റെ വീട്ടില്‍ നിന്ന് മരുന്ന് വാങ്ങി പുറത്തിറങ്ങവെ അവിടെ എത്തിയ എസ് ഐ ചൂരല്‍ കൊണ്ട് പ്രഭാകരനെ അടിക്കുകയായിരുന്നു. അടികൊണ്ട് വലതുകാലിന്റെ തുടയില്‍ പൊട്ടലുണ്ടായി. നെഞ്ചില്‍ ചൂരല്‍ കൊണ്ടു കുത്തുകയും ചെയ്തു.

ഭയന്നോടിയ പ്രഭാകരന്‍ വീട്ടിലെത്തിയതോടെ അവശനായി. തുടര്‍ന്ന് ആര്യനാട്, നെടുമങ്ങാട് ആശുപത്രികളില്‍ ചികിത്സ തേടി. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് എസ്‌ഐയുടെ നിലപാട്.

Keywords:  SI attack an elderly man with epilepsy on the road, Thiruvananthapuram, News, Local News, Police, Attack, Complaint, Hospital, Treatment, Injured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia