ഇനിയീ ക്രൂരത ആവര്‍ത്തി­ക്ക­രു­ത്-ഒരു ഉമ്മ­യുടെ നില­വി­ളി

 


ഇനിയീ ക്രൂരത ആവര്‍ത്തി­ക്ക­രു­ത്-ഒരു ഉമ്മ­യുടെ നില­വി­ളി
ക­ണ്ണൂര്‍: 'നിയ­മ­ത്തിന്റെ ആനു­കൂ­ല്യ­ങ്ങ­ളിലും പഴു­തു­ക­ളിലും പെട്ട് ഈ ക്രൂരത കാട്ടി­യ­വരെ രക്ഷ­പ്പെ­ടാ­ന­നു­വ­ദി­ക്ക­രു­ത്. അന്വേ­ഷ­ണ­സംഘം ഇനി അതി­നുള്ള ജാഗ്രത കാണി­ക്ക­ണം. കാരണം ഈ സംഭ­വവും ഈ ക്രൂര­തയും ഇനി ആവര്‍ത്തി­ക്ക­രു­ത്. എന്റെ ദുര്‍ഗതി ഒരു മാതാ­വിനും വന്നു­ചേ­ര­രു­ത്'.
ഉമ്മാ, ഭക്ഷണം കഴി­ക്കാന്‍ ഞാനെ­ത്തു­മെന്ന് പറഞ്ഞ് വീട്ടില്‍ നിന്നി­റ­ങ്ങിയ ഷുക്കൂര്‍ പിന്നെ തിരി­ച്ചു­വ­ന്നത് വെള്ള തുണി­യില്‍ പൊതി­ഞ്ഞാ­ണ്. എനി­ക്കിന്നും മന­സ്സി­ലാ­യി­ട്ടില്ല എന്തി­നാ­ണ­വര്‍ എന്റെ പൊന്നു­മോനെ കൊന്നു തള്ളി­യ­തെന്ന്: ആത്തിഖ പറ­യുന്നു. ഈ ആഖിത ആരെ­ന്ന­ല്ലെ...?

മാസ­ങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍ പട്ടുവം പ്രദേ­ശത്തെ അരി­യില്‍ ഗ്രാമ­ത്തിലെ ഒരു വീട്ടില്‍ നിന്നും ഉയര്‍ന്നു കേട്ട ആരു­ടേയും കര­ള­ലി­യി­പ്പി­ക്കുന്ന നില­വി­ളി­യാ­ണി­ത്. അന്ന് സി പി എം സംഘം വെട്ടി­ക്കൊ­ല­പ്പെ­ടു­ത്തിയ അ­ബ്­ദുല്‍ ഷുക്കൂ­റിന്റെ ഉമ്മ­ ആത്തി­ഖ­യുടെ മുറി­ഞ്ഞു­പോയ വാക്കു­കള്‍. ജയ­രാ­ജ­നേ­യും, ടി വി രാജേ­ഷി­നേയും പ്രതി­ചേര്‍ത്ത് കുറ്റ­പത്രം സമര്‍പ്പി­ച്ച­പ്പോഴും ഈ ഉ­മ്മ നേര­ത്തെ പ­റ­ഞ്ഞ വാ­ക്കു­കള്‍ ആ­വര്‍­ത്തി­ച്ച് വി­തു­മ്പു­ക­യാണ്. അ­വര്‍ക്ക് രാജ്യത്തെ നിയമ വ്യവ­സ്ഥ­യില്‍ ഇ­പ്പോള്‍ കൂടു­തല്‍ വിശ്വാസം തോന്നിയിട്ടുണ്ടാ­കും. പി ജയ­രാ­ജനെ അറസ്റ്റു ചെയ്ത­പ്പോള്‍ ആത്മാര്‍ത്ഥ­മായ അന്വേ­ഷ­ണ­ത്തി­ലൂടെ കേസിലെ മുഖ്യ സൂത്ര­ധാ­രനെ കണ്ടെ­ത്താ­നായ­തില്‍ പോലീസ് സേനയെ ആതിഖ അഭി­ന­ന്ദി­ക്കു­കയു­ണ്ടാ­യി.

അ­ബ്ദുല്‍ ഷു­ക്കൂര്‍ വ­ധ­ക്കേ­സില്‍ ക­ണ്ണൂര്‍ ഒ­ന്നാം ക്ലാ­സ് മ­ജി­സ്‌­ട്രേ­റ്റ് കോ­ട­തി­യി­ലാണ് അ­ന്വേ­ഷ­ണ സം­ഘം കു­റ്റ­പ­ത്രം സ­മര്‍­പ്പി­­ച്ചത്. പി ­ജ­യ­രാ­ജന്‍ മു­പ്പ­ത്തി­ര­ണ്ടാം പ്ര­തി­യും ടി ­വി ­രാ­ജേ­ഷ് മു­പ്പ­ത്തി­മൂ­ന്നാം പ്ര­തി­യു­മാ­ണ്. ഡി­വൈ­എ­ഫ്‌­ഐ പ്രാ­ദേ­ശി­ക നേ­താ­വ് കെ ­വി സു­മേ­ഷ് ആ­ണ് ഒ­ന്നാം പ്ര­തി. ഷു­ക്കൂ­റി­ന്റെ വ­ധ­ത്തെ­ക്കു­റി­ച്ച് അ­റി­ഞ്ഞി­ട്ടും ത­ട­ഞ്ഞി­ല്ലെ­ന്നതാണ് സി പി എം നേതാ­ക്കള്‍ക്കെ­തി­രെ­യുള്ള കുറ്റം. ഒ­ന്നാം പ്ര­തി കെ വി സു­മേ­ഷി­ന്റെ നേ­തൃ­ത്വ­ത്തി­ലാ­ണ് കൊ­ല­പാ­തം ന­ട­ത്തി­യി­ട്ടു­ള്ള­തെ­ന്ന് കു­റ്റ­പ­ത്ര­ത്തില്‍ പ­റ­യു­ന്നു. കേ­സില്‍ മൊത്തം 33 പ്ര­തി­ക­ളാണു­ള്ള­ത്. ഇ­തു­വ­രെ 30 പേ­രെ­യാ­ണ് പോലീസ് അ­റ­സ്റ്റു ചെ­യ്­തിട്ടു­ള്ള­ത്. ഇ­വ­രെ­ല്ലാം സി ­പി ­എം പ്ര­ദേ­ശി­ക നേ­താക്കളും പ്ര­വര്‍­ത്തകരു­മാ­ണ്.

പ­ട്ടു­വ­ത്ത് ലീ­ഗ് - ­സി­ പി­ എം സം­ഘര്‍­ഷം ന­ട­ന്ന മേ­ഖ­ല­ക­ളില്‍ സ­ന്ദര്‍­ശി­ക്കാന്‍ പോ­യപ്പോള്‍ പി ജ­യ­രാ­ജ­നും ടി ­വി ­രാ­ജേ­ഷും സ­ഞ്ച­രി­ച്ച വാ­ഹ­നം ആ­ക്ര­മി­ക്ക­പ്പെ­ടുക­യു­ണ്ടാ­യി. ഇ­തി­നു­ള്ള പ്ര­തി­കാ­ര­മാ­യാ­ണ് അ­ബ്ദുല്‍ ഷു­ക്കൂ­റി­ന്റെ കൊ­ല­പാ­ത­കം എ­ന്നാ­ണ് കേ­സ്. എം­ എല്‍ ­എയുടെ വാ­ഹ­ന­ത്തെ ആ­ക്ര­മി­ച്ച­വ­രു­ടെ ചി­ത്ര­ങ്ങള്‍ മൊ­ബൈ­ലി­ലൂ­ടെ എം­ എം­ എ­സാ­യി അ­യച്ചുകൊ­ടു­ത്ത­ശേഷമാണ് കുറ്റ­ക്കാരെ തിരി­ച്ച­റിഞ്ഞ് പാര്‍ട്ടി തങ്ങ­ളുടെ കോടതി വിധി നട­പ്പി­ലാ­ക്കി­യ­തെ­ന്നാ­ണ് ആ­രോ­പണം.

ഷുക്കൂര്‍ കേസിലെ പങ്കാ­ളിത്തം പുറത്തു വരു­മ്പോഴും അന്വേ­ഷ­ണ­സം­ഘ­ത്തിനു മുന്നില്‍ പത­റാതെ തന്റെ ഭാഗം ന്യായീ­ക­രിച്ച പി ജയ­രാ­ജനെ വെട്ടി­ലാ­ക്കി­യത് ടി വി രാജേ­ഷിന്റെ മൊഴി­ക­ളാ­ണ്. കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ട് അറ­സ്റ്റിന് മുമ്പ് ര­ണ്ടു­ത­വ­ണ ജ­യ­രാ­ജ­നെ ചോ­ദ്യം ചെ­യ്­തി­രു­ന്നു. ടി.­വി രാ­ജേ­ഷ് എം ­എല്‍ ­എ­യെ­യും ഇ­തേ കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ട് ചോ­ദ്യം ചെ­യ്­തതോടെയാണ് അന്വേ­ഷ­ണ­സം­ഘത്തിന് ജയ­രാ­ജന്റെ പങ്കാ­ളിത്തം സ്ഥിരീ­ക­രി­ക്കാന്‍ സാധി­ച്ച­ത്.

രാ­ജേ­ഷി­നെ കൂടി ചോ­ദ്യം ചെ­യ്­ത­പ്പോള്‍ ര­ണ്ടു­പേ­രു­ടെ­യും മൊ­ഴി­ക­ളില്‍ വ­ന്ന വൈ­രു­ധ്യ­മാ­ണ് ജ­യ­രാ­ജ­നെയും, ടി വി രാജേ­ഷി­നേയും അറസ്റ്റ് ചെയ്യു­ന്ന­തി­ലേക്ക് ന­യി­ച്ച­ത്.­
ഷു­കൂര്‍ കൊ­ല്ല­പ്പെ­ടു­മെ­ന്ന് ജ­യ­രാ­ജ­ന് അ­റി­യാ­മാ­യി­രു­ന്നു­വെ­ന്ന് അ­ന്വേ­ഷ­ണ­സം­ഘ­ത്തി­ന് തെ­ളി­വും വ്യ­ക്ത­മാ­യ മൊ­ഴി­ക­ളും ല­ഭി­ച്ചി­രു­ന്നു. ചോദ്യം ചെയ്യ­ലി­നിടെ രണ്ടു തവ­ണയും ജ­യ­രാ­ജന്‍ നി­ഷേ­ധി­ച്ച പ­ല കാ­ര്യ­ങ്ങ­ളും രാ­ജേ­ഷ് സ­മ്മ­തി­ക്കുക­യാ­യി­രു­ന്നു­വെ­ന്നാ­ണ് പോ­ലീ­സ് ഭാഷ്യം. ഇതോ­ടെ­യാണ് ഇരു­വ­രേയും അറ­സ്റ്റു­ചെ­യ്യു­ക­യും, അന്വേ­ഷണ സംഘം കോട­തി­യില്‍ കുറ്റ­പത്രം സമര്‍പ്പി­ക്കു­കയും ചെയ്ത­ത്.

- ജോസഫ് പ്രിയന്‍

Keywords:  Kannur, Murder, CPM, Shukur murder, Kerala, Athiqa, Shukur's Mother
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia