ഷുക്കൂര്‍ കൊലക്കേസ്: ടി.വി രാജേഷ് എം.എല്‍.എയെ ചോദ്യം ചെയ്തു
Jul 30, 2012, 13:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: തളിപ്പറമ്പിലെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ കണ്ണപുരം കീഴറയില്‍ കൊലചെയ്യപ്പെട്ട കേസില്‍ ടി.വി. രാജേഷ് എം.എല്‍.എയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. തിങ്കളാഴ്ച രാവിലെ 11ന് കണ്ണൂര്‍ ടൗണ്‍ സി.ഐ ഓഫീസില്‍ ഹാജരായ രാജേഷിനെ കണ്ണൂര്‍ എസ്.പിയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്ത് മൊഴിയെടുത്തത്.
കൊലക്കേസുമായി ബന്ധപ്പെട്ട് നേരത്തെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ രണ്ടു തവണ ചോദ്യംചെയ്തിരുന്നു. എന്നാല്‍, പോലീസ് സ്റ്റേഷനില്‍വെച്ച് ജനപ്രതിനിധിയായ തന്നെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതില്‍ ടി.വി. രാജേഷ് പ്രതിഷേധിച്ചിരുന്നു. എന്നാല്‍, പ്രതിഷേധം വകവെക്കാതെയാണ് ടി.വി. രാജേഷിനെ സി.ഐ ഓഫീസില്‍തന്നെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. നേരത്തേ രണ്ടു തവണ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാകാനാവില്ലെന്ന് എം.എല്‍.എ അറിയിച്ചിരുന്നു.
പി. ജയരാജന്റെ മൊഴിയുടെയും തളിപ്പറമ്പ് സഹകരണ ആശുപത്രി ജീവനക്കാരെ ചോദ്യംചെയ്തതിന്റെയും തുടര്‍ച്ചയായാണ് മൊഴിയെടുക്കുന്നത്. ഫെബ്രുവരി 20നാണ് അബ്ദുള്‍ ഷുക്കൂര്‍ വധിക്കപ്പെട്ടത്. പട്ടുവത്ത് പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയും സഞ്ചരിച്ച വാഹനത്തിനുനേരെ അക്രമമുണ്ടായി മണിക്കൂറുകള്‍ക്കകമായിരുന്നു ഷുക്കൂര്‍ വധിക്കപ്പെട്ടത്.

Keywords: Kannur, Murder case, T.V. Rajesh MLA, Abdul Shukoor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.