കൊച്ചി: തളിപ്പറമ്പ് അരിയിലെ അബ്ദുല്‍ ഷുകൂര്‍ വധക്കേസില്‍ റിമാന്‍ഡിലായിരുന്ന ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എംഎല്‍എ എന്ന നിലയില്‍ ജനതാല്‍പര്യം സംരക്ഷിക്കാന്‍ അനുവദിക്കണമെന്ന് രാജേഷിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഉപാധികളോടെ രാജേഷിന് ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി രാജേഷിന് നിര്‍ദേശം നല്‍കി. രണ്ട് ജാമ്യക്കാര്‍ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജേഷിനെ അറസ്റ്റ് ചെയ്തപ്പോള്‍ പ്രതിഷേധം ഉണ്ടായില്ലെന്നും അതിനാല്‍ ജാമ്യം അനുവദിച്ചാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചിരുന്നു.
തളിപ്പറമ്പ് അരിയിലില്‍ സിപിഎം-ലീഗ് സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു ഷുകൂറിനെ മൃഗീയമായി കൊല്ലപ്പെടുത്തിയത്. ടി.വി രാജേഷും സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്നാണ് പ്രതികാരമായി ഷുകൂറിനെ കൊലപ്പെടുത്തിയത്. ആക്രമണത്തെ തുടര്‍ന്ന് പി ജയരാജനും ടി.വി. രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഈ ആശുപത്രിയില്‍ വെച്ചാണ് ഷുകൂര്‍ വധക്കേസിന്റെ ഗൂഢാലോചന നടന്നതെന്ന് അറസ്റ്റിലായ പ്രാദേശിക നേതാക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പി. ജയരാജനെയും പിന്നീട് രാജേഷിനെയും പ്രതികളാക്കി അറസ്റ്റുചെയ്തത്.

Keywords: Kochi, DYFI, Shukur murder, Kerala, P. Jayarajan, High Court, Bail, T.V. Rajesh MLA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.