ഷു­ക്കൂര്‍ വ­ധ­ക്കേസ്: ര­ണ്ട് പ്രധാ­ന സാ­ക്ഷി­കള്‍ കൂ­റു­മാറി

 


ADVERTISEMENT


കണ്ണൂര്‍: ഷുക്കൂര്‍ വധക്കേ­സില്‍ രണ്ട് നിര്‍ണാ­യ­ക സാക്ഷികള്‍ കൂറുമാറി. ത­ളിപ്പറമ്പ് സ്വദേശികളായ പി.പി അബു, മുഹമ്മദ് സാബിര്‍ എന്നിവരാണ് തലശേരി മുന്‍സിഫ് കോ­ട­തി­യില്‍ മൊ­ഴി തി­രു­ത്തി പ­റ­ഞ്ഞത്.
ഷു­ക്കൂ­റി­നെ വ­ധി­ക്കാന്‍ സി.പി.എം.നേ­താ­ക്കളായ പി.ജയരാജനും ടി.വി രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വെച്ച് ഗൂഡാലോചന നടത്തുന്നത് കേട്ടുവെന്നാണ് സാക്ഷികള്‍ മൊഴിനല്‍കിയിരു­ന്നത്.

ഷു­ക്കൂര്‍ വ­ധ­ക്കേസ്: ര­ണ്ട് പ്രധാ­ന സാ­ക്ഷി­കള്‍ കൂ­റു­മാറിഎ­ന്നാല്‍ തങ്ങള്‍ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്നാണ് ഇവരുടെ പുതിയ മൊഴി. നേ­താക്കള്‍ ഗൂഡാലോചന നടത്തുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും ഇവര്‍ കോടതിയില്‍ പ­റഞ്ഞു. ഷു­ക്കൂ­റിനെ വ­ധി­ക്കു­മെ­ന്ന­റി­ഞ്ഞിട്ടും സംഭ­വം പു­റ­ത്ത­റി­യി­ക്കാ­തെ ര­ഹ­സ്യ­മാ­യി വെ­ച്ച് പ്ര­തിക­ളെ സ­ഹാ­യി­ച്ച കു­റ്റ­ത്തി­ന് സാ­ക്ഷിക­ളെ പ്ര­തി­പ്പ­ട്ടി­ക­യില്‍ ഉള്‍­പെ­ടുത്ത­ണം എ­ന്ന് കോട­തി മു­മ്പാ­കെ നാ­ട്ടു­കാ­രനാ­യ ഒ­രാള്‍ പ­രാ­തി നല്‍­കി­യി­രുന്നു. ത­ങ്ങളും പ്ര­തി­പ്പ­ട്ടി­ക­യില്‍ ഉള്‍­പെട്ടാലോ എ­ന്ന ഭ­യം കാ­ര­ണ­മാ­യി­രിക്ക­ണം സാ­ക്ഷി­കള്‍ കൂ­റു­മാ­റി­യ­തെ­ന്നാ­ണ് സം­ശ­യി­ക്കു­ന്നത്.

Keywords: Shukoor, Witness,Taliparamba,Murder case, Natives, Thalassery, Court, CPM, Leaders, hospital, Complaint, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia