ഷുക്കൂര്‍വധം: എം വി ഗോവിന്ദന് മാസ്റ്ററുടെ മകനടക്കം നാല് പേര്‍ക്ക് അറസ്റ്റ് വാറണ്ട്
                                                 Sep 10, 2012, 22:27 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 
  കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഒളിവില്‍ കഴിയുന്ന നാല് പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സി. മുജീബ് റഹ്മാനാണ് ഒളിവില്‍ കഴിയുന്ന നാല് പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 
 
   സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന് മാസ്റ്ററുടെ മകനും കേസിലെ പത്തൊമ്പതാം പ്രതിയുമായ ശ്യാംജിത്ത്, ഇരുപത്തിമൂന്നാം പ്രതി കീഴറ നടുവിലെ പുരയില്‍ അജയകുമാര്‍ എന്ന അജയന്, പതിനെട്ടാംപ്രതി നടുവിലെ പുരയില്‍ നവീന്‍, പ്രകാശന് എന്നിവര്‍ക്കാണ് തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 
  
കേസിന്റെ പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ കേസ് സെഷന്‍സ് കോടതിയിലേക്ക് കമിറ്റ് ചെയ്യുന്നതിനായി പരിഗണിച്ചു. കേസിലെ പ്രതികളായ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എം.എല്‍.എ എന്നിവര്‍ കോടതിയില്‍ ഹാജരായില്ല. മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരായാല്‍ മാത്രമേ കേസ് സെഷന്‍സ് കോടതിയിലേക്ക് കമിറ്റ് ചെയ്യുകയുള്ളൂ.
 
ഇക്കഴിഞ്ഞ ആഗസ്ത് 23നാണ് അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സി.ഐ യു. പ്രേമന് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കേസില്‍ ആകെ 33 പ്രതികളാണുള്ളത്. പി. ജയരാജന് എം.എല്‍.എ മുപ്പത്തിമൂന്നാം പ്രതിയാണ്. കഴിഞ്ഞ ഫിബ്രവരി 23നാണ് ഷുക്കൂര്‍ വള്ളുവന് കടവില്‍ വെച്ച് സി പി എമ്മുകാരുടെ കൊലക്കത്തിക്ക് ഇരയായത്.
 
     Keywords:  Shukoor murder case, Kannur, Kerala, Malayalam News, Arrest, P. Jayarajan, CPM, MSF, M.V Govindanan. 
   
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.