ഷുക്കൂര്‍ വധക്കേസ് : കുറ്റപത്രം 25ന്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഷുക്കൂര്‍ വധക്കേസ് : കുറ്റപത്രം 25ന്
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഷുക്കൂര്‍ വധക്കേസില്‍ ഓഗസ്റ്റ് 25ന് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും. സിപിഎം നേതാക്കളും പ്രവര്‍ത്തകരും പ്രതികളായ കേസില്‍ 33 പേരെ ചേര്‍ത്തുള്ള കുറ്റപത്രമാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുക. കേസില്‍ 39 പ്രതികളാണുളളത്. ഷുക്കൂര്‍ വധക്കേസില്‍ 187 ദിവസം കൊണ്ടാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ മുപ്പത്തിരണ്ടാം പ്രതിയും ടിവി രാജേഷ് എം എല്‍ എ മുപ്പത്തിയൊന്‍പതാം പ്രതിയുമാണ്. അറസ്റ്റിലായ ജയരാജന്‍ കണ്ണൂര്‍ ജയിലിലാണ്.
ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികളാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി കുറ്റപത്രം പറയുന്നത്. ഇതില്‍ ആദ്യ നാലുപേരാണ് ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയത്.


ഡിവൈഎഫ്‌ഐ കണ്ണപുരം വില്ലേജ്‌  കമ്മിറ്റി അംഗം കിഴക്കെവീട്ടില്‍ കെ.വി. സുമേഷാണ്
ഒന്നാം പ്രതി. ഡിവൈഎഫ്‌ഐ കണ്ണപുരം വെസ്റ്റ് വില്ലേജ്‌ കമ്മിറ്റിയംഗം ഇടക്കേപുറം പനിയാരത്ത് വളപ്പില്‍ അനൂപ്, ഡിവൈഎഫ്‌ഐ പാപ്പിനിശേരി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി. ഗണേശന്‍, ഡിവൈഎഫ്‌ഐ കണ്ണപുരം ഈസ്റ്റ് വില്ലേജ്‌ സെക്രട്ടറി ദിനേശന്‍, സിപിഎം കണ്ണപുരം ബ്രാഞ്ച് സെക്രട്ടറി തയ്യില്‍ വിജേഷ്, ഡിവൈഎഫ്‌ഐ മൊറാഴ യൂണിറ്റ് പ്രസിഡന്റ് മുതുവാണിചാലില്‍ സി.എ. ലതീഷ് എന്നിവരാണ് ആറു വരെയുള്ള മറ്റു പ്രതികള്‍.

ഷുക്കൂറിനെ കൊല്ലാനുള്ള ഗൂഢാലോചന അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നതാണ് ജയരാജനും രാജേഷിനുമെതിരായ കുറ്റം.2012 ഫെബ്രുവരി 20നാണ് എംഎസ്ഫ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്.


SUMMARY: Shukkur Murder Case: Charge sheet to be submitted on august 25
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script