ഷുഹൈബ് വധം; ജയരാജന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി, പോലീസിന്റെ ജോലി അവര്‍ ചെയ്‌തോളുമെന്ന് താക്കീത്
Feb 22, 2018, 13:01 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com 22.02.2018) കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
തൃശൂരില്‍ സംസ്ഥാന സമ്മേളനം നടക്കുന്ന വേദിയില്‍ വച്ച് ജയരാജനെ നേരിട്ട് വിളിച്ചായിരുന്നു മുഖ്യമന്ത്രി രോഷപ്രകടനം നടത്തിയത്. കൊലപാതകം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ഇത് സംബന്ധിച്ച് വിവാദ പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്നും പറഞ്ഞ പിണറായി പോലീസിന്റെ ജോലി അവര്‍ ചെയ്‌തോളുമെന്ന താക്കീതും ജയരാജന് നല്‍കി.
വ്യാഴാഴ്ച രാവിലെ സമ്മേളനത്തിനായി പ്രതിനിധികള്‍ ഹാളിലെത്തിയപ്പോഴായിരുന്നു പിണറായി ജയരാജനെ വിളിച്ചു വരുത്തിയത്. മുന്‍നിരയില്‍ നിന്ന് പിന്‍നിരയിലേക്ക് മാറിയിരുന്ന് ഇരുവരും സംസാരിക്കുകയായിരുന്നു. ഷുഹൈബ് വധത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുന്ന സമയത്ത് കൂടുതല്‍ വിവാദ പ്രസ്താവനകള്‍ നടത്തരുതെന്ന് ജയരാജനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പോലീസ് അന്വേഷണം ശരിയായി തന്നെയാണ് നടക്കുന്നത്. അതില്‍ ആരും ഇടപെടേണ്ടതില്ല. യഥാര്‍ത്ഥ കുറ്റവാളികളെ പോലീസ് കണ്ടെത്തിക്കോളും. പോലീസിന്റെയും കോടതിയുടെയും പണി പാര്‍ട്ടി എടുക്കേണ്ടതില്ല. കൊലപാതകത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും പിണറായി അറിയിച്ചു.
ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്തതില്‍ പോലീസ് അന്വേഷണം ശരിയാണോ എന്നു പരിശോധിക്കുമെന്നുമായിരുന്നു ജയരാജന്റെ പ്രസ്താവന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Shuhaib murder ; Pinarayi criticized Jayarajan, Thrissur, News, Politics, Chief Minister, Pinarayi vijayan, Criticism, Police, Controversy, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.