Cochlear Implantation | ശ്രുതിതരംഗം പദ്ധതി: 44 കുട്ടികള്‍ക്ക് ഉടന്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്താന്‍ അംഗീകാരം
Aug 5, 2023, 18:48 IST
തിരുവനന്തപുരം: (www.kvartha.com) ശ്രുതിതരംഗം പദ്ധതി പ്രകാരം കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിയുമായി ബന്ധപ്പെട്ട് ലഭിച്ച 52 അപേക്ഷകളില്‍ സാങ്കേതിക സമിതി പരിശോധിച്ച് 44 കുട്ടികള്‍ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനുള്ള അംഗീകാരം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്റ്റേറ്റ് ഹെല്‍ത് ഏജന്‍സിയുടെ ഏകോപനത്തോടെ ഇവര്‍ക്കുള്ള ശസ്ത്രക്രിയ ഉടന്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് കാലതാമസമില്ലാതെ പരിശോധിച്ച് തീരുമാനമെടുക്കുവാന്‍ എസ് എച് എയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരമാവധി കുട്ടികള്‍ക്ക് പരിരക്ഷയൊരുക്കാനാണ് സര്‍കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കോക്ലിയര്‍ ഇപ്ലാന്റേഷന്‍ സര്‍ജറിക്കും തുടര്‍ ചികിത്സയ്ക്കുമായി കൂടുതല്‍ ആശുപത്രികളെ എംപാന്‍ ചെയ്യാനാണ് എസ് എച് എ ശ്രമിക്കുന്നത്. ഇംപ്ലാന്റ് ലഭ്യമാക്കാനായി കെ എം എസ് സി എല്‍ വഴി ടെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ സര്‍ജറി ആവശ്യമുള്ള കേസുകളില്‍ ഇംപ്ലാന്റ് ആശുപത്രികള്‍ക്ക് ലഭ്യമാക്കുവാന്‍ കെ എസ് എസ് എമുമായി കരാര്‍ നിലവിലുള്ള കംപനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഉപകരണങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള അപേക്ഷകളും അവയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭിച്ചിട്ടുള്ള തുകയും എസ് എച് എയ്ക്ക് കൈമാറുന്നതിന് വേണ്ടിയുള്ള കത്ത് ആഗസ്റ്റ് രണ്ടിന് കെ എസ് എസ് എമിന് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് എസ് എച് എയിലേക്ക് ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
അടിയന്തരമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ അപ് ഗ്രേഡ്

നടത്തേണ്ട സാമൂഹ്യ സുരക്ഷാ മിഷന്‍ കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള 25 കുട്ടികളുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ മെഷീന്റെ അപ് ഗ്രേഡിന്
59,47,500 രൂപ എസ് എച് എ സാമൂഹ്യ സുരക്ഷാ മിഷന് നല്‍കിയിരുന്നു. ഈ കുട്ടികള്‍ക്കാവശ്യമായ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ അപ് ഗ്രേഡ് സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി തന്നെ നടത്താനാകും. ഇതുകൂടാതെയാണ് എസ് എച് എ തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നത്.
Keywords: Shrutitarangam Project: 44 children approved for immediate cochlear implantation surgery, Thiruvananthapuram, News, Health, Health and Fitness, Health Minister, Veena George, Shrutitarangam Project, Cochlear Implantation Surgery, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.